പുത്തനറിവുകള്‍ പകര്‍ന്ന് നവോത്ഥാന സെഷന്‍ ശ്രദ്ധേയമായി

0

കാസറഗോഡ് : SYS 60ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന സെഷന്‍ പുത്തനറിവുകള്‍ പകര്‍ന്ന് ശ്രദ്ധേയമായി. പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നവോത്ഥാനത്തിന്‍രെ കേരളീയ വഴി, നവോത്ഥാനവാദികളും ശൈഥില്യങ്ങളും, യുവാക്കളും നവോത്ഥാനവും എന്ന വ്യത്യസ്ത വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസെടുത്തു.
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, ത്വാഖാ അഹ്മദ് മൗലവി, യു എം അബ്ദുറഹിമാന്‍ മൗലവി, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം എസ് തങ്ങള്‍ മദനി, ഇമ്പിച്ചിക്കോയ തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Share.