SYS സമ്മേളനം; പ്രമേയങ്ങൾ

0

പ്രമേയം 1
സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പു വരുത്തണം
വാദീത്വൈബ: പതിനാറാം ലോക്‌സഭയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്ന് ഈ യോഗം എല്ലാ രാഷട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു. അവതാരകന്‍ : കെ. മോയിന്‍ കുട്ടി, അനുവാദകന്‍ : മെട്രോ മുഹമമദ് ഹാജി

പ്രമേയം 2
സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കണം
വാദീത്വൈബ: കേരള സംസ്ഥാനത്ത് മദ്യപാനത്തിന്റെ തോത് വളരെ വര്‍ധിച്ചു വരികയാണ്. ലോകത്തെ ഏറ്റവും മുന്തിയ വിഭവമെന്ന് വിശേഷിക്കപ്പെട്ട കേരളത്തിന്റെ അസ്ഥിത്വം തന്നെ തകര്‍ക്കപ്പെടുന്ന ഈ മഹാ വിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കുന്നതിന് വേണ്ടി സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഈ യോഗം ആവശ്യപ്പെടുന്നു.
അവതാരകന്‍ : നാസര്‍ ഫൈസി കൂടത്തായി, അനുവാദകന്‍ : മൊയ്തീന്‍ ഫൈസി പുത്തനഴി

പ്രമേയം 3
വിവാഹിതരുടെ പേരിലുള്ള നിയമനടപടികള്‍ ഒഴിവാക്കി സമുദായത്തിന് അനുവദിച്ച അവകാശങ്ങള്‍പുന:സ്ഥാപിക്കണം
വാദീത്വൈബ: ഇന്ത്യയുടെ ഭരണഘടനയും മുസ്ലിം വ്യക്തി നിയമവും സമുദായത്തിന് അനുവദിച്ച അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് 2006 ല്‍ ഇന്ത്യാ രാജ്യത്ത് നടപ്പിലാക്കിയ ശിശുവിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തി മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഈ യോഗം ശക്തമായി ആവശ്യപ്പെടുന്നു. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ നേരത്തെ വിവാഹിതരാവേണ്ടി വരുന്നവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്. ലോകത്തെ നിരവധി രാജ്യങ്ങളിലുള്ള പോലെ പ്രത്യേക അനുമതിയോടെ വിവാഹം നടത്താനുള്ള സാഹചര്യമെങ്കിലും രാജ്യത്ത് ഉണ്ടാക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഈ യോഗം ആവശ്യപ്പെടുന്നു.
അവതാരകന്‍: മുസ്ഥഫ മുണ്ടുപാറ, അനുവാദകന്‍: സി പി ഇഖ്ബാല്‍

പ്രമേയം 4
“ആദര്‍ശാധിഷ്ഠിത ഐക്യത്തിന് എസ്‌.വൈ.എസ്‌ തയ്യാര്‍”
വാദീ ത്വൈബ: കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഐക്യശ്രമങ്ങളില്‍ നിന്ന് ഒളിച്ചോടിയ കാന്തപുരം വിഭാഗം ദുര്‍ബലമാവുകയും സ്വന്തം ഗ്രൂപ്പിലെ ഉന്നതന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാതൃസംഘടനയിലേക്ക് ഒഴുകികൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ ഐക്യശ്രമവുമായി രംഗത്ത് വന്നത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സ്വാഗതാര്‍ഹമാണ്. സ്വന്തം ഗ്രൂപ്പിലെ ഭിന്നതക്ക് തടയിടാനുള്ള പൊടികയ്യാണ് ഐക്യാഹ്വാനമെങ്കില്‍ കഴിഞ്ഞ കാലങ്ങളിലെ പ്രസ്താവനകളെ പോലെ പത്രതാളുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയേയുള്ളു. ആത്മീയചൂഷണത്തിനും സാമ്പത്തിക വെട്ടിപ്പുകള്‍ക്കും നേതൃത്വം നല്‍കിയവരെ മാറ്റിനിര്‍ത്തി കൊണ്ട് ആദര്‍ശാധിഷ്ഠിത ഐക്യത്തിന് തയ്യാറാകുന്നവരുമായുള്ള ഐക്യത്തെ ഈ സമ്മേളനം സ്വാഗതം ചെയ്യുന്നു.
അവതാരകന്‍ അബ്ദുല്‍ ഹമീദ് ഫൈസി, അനുവാദകന്‍ എ എം പരീദ്.

പ്രമേയം 5
“രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിശുദ്ധി വീണ്ടെടുക്കണം”
വാദി ത്വൈബ:ഭാരതം ലോകത്തിന് മാതൃകയായ ജനാധിപത്യരാജ്യമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ ജീര്‍ണ്ണതകളും നേതാക്കളുടെ അഴിമതിയും രാഷ്ടീയപാര്‍ട്ടികളുടെ വര്‍ദ്ധനവിനും അരാഷ്ട്രീയവാദങ്ങള്‍ക്കും കാരണമാകുന്നു. ഈ സാഹചര്യം അരാജകത്വം വളര്‍ത്തുകയും രാജ്യസുരക്ഷ അപകടത്തിലാക്കുകയും ഭരണ സ്തംഭനം വിളിച്ച് വരുത്തുകയും ചെയ്യും. പുതിയ യുവനിരകള്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുകയോ ബദല്‍ തേടുകയോ ചെയ്യും. ഈ സാഹചര്യത്തില്‍ ജനാധിപത്യം ശക്തിപ്പെടുത്താന്‍ മുഖ്യധാരാരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിശുദ്ധി വീണ്ടെടുത്ത് പൗരന്മാര്‍ക്ക് ബോധ്യം വരുത്തണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു.
അവതാരകന്‍ : പിണങ്ങോട് അബൂബക്കര്‍, അനുവാദകന്‍ : എം. പി മുഹമ്മദ് മുസ്ല്യാര്‍ കടുങ്ങല്ലൂ

പ്രമേയം 6

ആത്മീയതയും മതവും ദുരുപയോഗം ചെയ്തു ഇസ്ലാം മതത്തെയും പൊതുസമൂഹത്തേയും നിരന്തരം വഞ്ചിക്കുന്ന കാന്തപുരം ഏ പി അബൂബക്കര്‍ മുസ്ല്യാരുടെ പേരില്‍ വഞ്ചന കുറ്റത്തിന്‌ കേസെടുക്കണമെന്ന് ഈ യോഗം സംസ്ഥാന ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെടുന്നു. ഇമാം റാസി, നോളേജ് സിറ്റി, വ്യാജ കേശം, പാന പാത്രം, ശഅറെ മുബാറക്ക് തുടങ്ങിയ പേരില്‍ ഇതിനകം കാന്തപുരം നടത്തിയ സാമ്പത്തിക പിരിവുകളും പരിശോധിക്കണം. പൊതുസമൂഹത്തില്‍ അപവാതം ഉണ്ടാക്കുന്ന ആത്മീയ ക്രിമിനിലിസമായി കാന്തപുരത്തെ കണക്കാക്കി നടപടി സ്വീകരിക്കണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു. സാമുദായിക, സാമൂഹിക അരാജകത്വം സൃഷ്ടിച്ച് ആത്മീയ വാണിഭം നടത്തി വരുന്ന കാന്തപുരത്തെ സഹായിക്കുന്ന നിലപാടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുന:പരിശോധിക്കണം. രാജ്യത്തിന്റെ സമാധാനം തകര്‍ക്കുകയും ക്രമസമാധാന നില താറുമാറാക്കുകയും അനേകം പള്ളികളും മദ്‌റസകളും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു വരുന്ന കാന്തപുരം വിഭാഗത്തെ സഹായിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ അതില്‍ നിന്ന് പിന്തിരിയേണ്ടതാണ്. അല്ലാത്ത പക്ഷം അത്തരം നേതാക്കളെയും പാര്‍ട്ടിയെയും സംബന്ധിച്ചും പുനരാലോചന നടത്താന്‍ സമാധാന കാംക്ഷികള്‍ മുന്നോട്ടു വരുമെന്ന് ഈ യോഗം ബന്ധപ്പെട്ടവരെ അറിയിക്കുന്നു.

പ്രമേയം 7
പ്രവാസികള്‍ക്ക് വോട്ടവകാശം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇത് വരെ യാഥാര്‍ത്ഥ്യമായിട്ടില്ല. മാറി മാറി വരുന്ന ഗവണ്‍മെന്റുകള്‍ പ്രവാസ ക്ഷേമത്തെകുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും ഒന്നും യാഥാര്‍ഥ്യമല്ല. ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിയില്‍ നിര്‍ണ്ണായകപങ്ക് വഹിച്ചു കൊണ്ടിരിക്കുന്ന പ്രവാസികള്‍ക്ക് നേരെയുള്ള ഈ അവഗണനകളില്‍ ഈ യോഗം ശക്തമായി പ്രതിഷേധിക്കുന്നു.

പ്രമേയം 8
രാഷ്ട്രീയ നേതൃത്വം മര്യാദ പാലിക്കണം. സാമുദായിക, സാമൂഹിക അരാജകത്വം സൃഷ്ടിച്ച് ആത്മീയ വാണിഭം നടത്തി വരുന്ന കാന്തപുരത്തെ സഹായിക്കുന്ന നിലപാടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുന:പരിശോധിക്കണം. രാജ്യത്തിന്റെ സമാധാനം തകര്‍ക്കുകയും ക്രമസമാധാന നില താറുമാറാക്കുകയും അനേകം പള്ളികളും മദ്‌റസകളും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു വരുന്ന കാന്തപുരം വിഭാഗത്തെ സഹായിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ അതില്‍ നിന്ന് പിന്തിരിയേണ്ടതാണ്. അല്ലാത്ത പക്ഷം അത്തരം നേതാക്കളെയും പാര്‍ട്ടിയെയും സംബന്ധിച്ച് പുനരാലോചന നടത്താന്‍ സമാധാന കാംക്ഷികള്‍ മുന്നോട്ടു വരുമെന്ന് ഈ യോഗം ബന്ധപ്പെട്ടവരെ അറിയിക്കുന്നു.

പ്രമേയം 9
ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളിലൊന്നായ പരിശുദ്ധ ഹജ്ജിനും ഉംറക്കും സര്‍വ്വീസ് ടാക്‌സ് നടപ്പാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. വിനോദ യാത്രകള്‍ക്ക് നികുതി ഈടാക്കുന്നതു പോലെ ഇസ്ലാമിലെ ആരാധനാ കര്‍മ്മമായ ഹജ്ജ് കര്‍മ്മത്തിന് സര്‍വ്വീസ് ടാക്‌സ് ഏര്‍പ്പെടുത്തുന്നത് നീതീകരിക്കുന്നതല്ലെന്നും അടിയന്തരമായി ഈ തീരുമാനം പുന:പരിശോധിക്കണമെന്നും ഈ സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നു

Share.