സര്‍വ്വ സമസ്യകള്‍ക്കും ആത്മീയത പരിഹാരമേകുന്നു : യു.ടി ഖാദര്‍

0


കാസര്‍ഗോഡ് : പ്രശ്‌നങ്ങളും പ്രതിസന്ധികളുമില്ലാത്ത മേഖലകളില്ല. മനുഷ്യര്‍ അലയുന്നത് ശാന്തിക്കും സമാധാനത്തിനുമാണ്. സര്‍വ്വ സമസ്യകള്‍ക്കും പരിഹാരമേകുന്നത് ആത്മീയത മാത്രമാണെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍ പറഞ്ഞു. ആത്മീയ ആദര്‍ശ പ്രസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പൈതൃകപ്പാതയില്‍ തിളങ്ങി നില്‍ക്കുന്നത് ആ രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. SYS അറുപതാം വാര്‍ഷിക സമ്മേളനഭാഗമായി നടന്ന പൈതൃകം സെഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മൊയ്തീന്‍ ഫൈസി പുത്തനഴി അധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, മുജീബ് ഫൈസി പൂലോട്, ഗഫൂര്‍ അന്‍വരി, മലയമ്മ അബൂബക്കര്‍ ബാഖവി, എം.ടി അബൂബക്കര്‍ ദാരിമി, സലീം ഫൈസി ഇര്‍ഫാനി എന്നിവര്‍ വിഷയമവതരിപ്പിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍, സി.കെ.എം സ്വാദിഖ് മുസ്ല്യാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ ത്വാഖാ അഹ്മദ് മുസ്ല്യാര്‍, കെ.പി.കെ തങ്ങള്‍, മമ്മദ് ഫൈസി, ടി.എം സഹീദ്, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എം.എ ഖാസിം മുസ്ല്യാര്‍, പൂക്കോയ തങ്ങള്‍ ചന്ദേര തുടങ്ങിയവര്‍ സംബന്ധിച്ചു.

Share.