സാമൂഹികാപചയങ്ങളുടെ അതിപ്രസരത്തെ പ്രതിരോധിക്കുന്നതില്‍ സമൂഹം ജാഗ്രത കാണിക്കണമെന്ന് എം.പി അബ്ദുസ്സമദ് സമദാനി

0


കാസര്‍ഗോഡ് : സാമൂഹികാപചയങ്ങളുടെ അതിപ്രസരത്തെ പ്രതിരോധിക്കുന്നതില്‍ സമൂഹം ജാഗ്രത കാണിക്കണമെന്ന് എം.പി അബ്ദുസ്സമദ് സമദാനി എം.എല്‍.എ പറഞ്ഞു. മനുഷ്യ ബന്ധസങ്ങള്‍ ശിഥിലമാകുമ്പോള്‍ മൂല്യങ്ങളുടെ വീണ്ടെടുപ്പ് അനിവാര്യമായി കൊണ്ടിരിക്കുന്നു. ധാര്‍മ്മിക മൂല്യങ്ങളുടെ സംസ്ഥാപനത്തിനും പൈതൃകത്തിന്റെ സംരക്ഷണത്തിനും സമസ്തയും പോഷകസംഘടനകളും നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്, അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനഭാഗമായി നടന്ന പൈതൃകം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊയ്തീന്‍ ഫൈസി പുത്തനഴി അധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, മുജീബ് ഫൈസി പൂലോട്, ഗഫൂര്‍ അന്‍വരി, മലയമ്മ അബൂബക്കര്‍ ബാഖവി, എം.ടി അബൂബക്കര്‍ ദാരിമി, സലീം ഫൈസി ഇര്‍ഫാനി എന്നിവര്‍ വിഷയമവതരിപ്പിച്ചു. പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍, സി.കെ.എം സ്വാദിഖ് മുസ്ല്യാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ ത്വാഖാ അഹ്മദ് മുസ്ല്യാര്‍, കെ.പി.കെ തങ്ങള്‍, മമ്മദ് ഫൈസി, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എം.എ ഖാസിം മുസ്ല്യാര്‍, പൂക്കോയ തങ്ങള്‍ ചന്ദേര തുടങ്ങിയവര്‍ സംബന്ധിച്ചു.

Share.