ആദര്‍ശ പടയണിയെ ഉത്തേജിപ്പിച്ച് സുപ്രഭാതം സെഷന്‍ ശ്രദ്ധേയമായി

0


കാസര്‍ഗോഡ് : SYS അറുപതാം വാര്‍ഷിക മഹാ സമ്മേളന സുപ്രഭാത വേദിയില്‍ നടന്ന ആദര്‍ശ സെമിനാര്‍ ആദര്‍ശ ബോധം കേരള സുന്നീ സമൂഹത്തില്‍ ഉത്തേജിപ്പിച്ച് ശ്രദ്ധയമായി. പരിഷ്‌ക്കാര പുത്തനാശയങ്ങളെ തിരസ്‌ക്കരിക്കാനും ആത്മീയ വാണിഭക്കാരെ പിടിച്ച് കെട്ടാനും യോഗം ആഹ്വാനം ചെയ്തു. വിവിധ വിഷയങ്ങളില്‍ SYS സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്ഥഫ ഹൂദവി അരൂര്‍, മുസ്ഥഫ അഷ്‌റഫി കക്കുപ്പടി, മോയിന്‍ കുട്ടി മാസ്റ്റര്‍ മുണ്ടുപാറ എന്നിവര്‍ വിഷയമവതരിപ്പിച്ചു.
പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ത്വാഖാ അഹ്മദ് മുസ്ല്യാര്‍, യു എം അബ്ദുറഹ്മാന്‍ മൗലവി, അബ്ദുല്‍ റസാഖ് എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എന്നിവര്‍ സംബന്ധിച്ചു.

Share.