മാലിക് ദീനാറിന്റെ പൈതൃക ഭൂമിയില്‍ സുന്നി യുവജന സംഗമത്തിന് പ്രൗഢസമാപ്തി

0

കാസര്‍ഗോഡ് (വാദീതൈ്വബ) : ഐതിഹാസികമായ രണ്ട് ദിനങ്ങള്‍ക്കൊടുവില്‍ എസ്.വൈ.എസ്. അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന് മാലിക് ദീനാറിന്റെ പൈതൃക ഭൂമിയില്‍ സുന്നിജനസംഗമത്തിന് പ്രൗഢസമാപ്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക ഘടകങ്ങളുടെയും സാമൂഹ്യ പ്രസക്തിയും സംഘ ശക്തിയും വിളിച്ചോതിയാണ് ചെര്‍ക്കള വാദീതൈ്വബയില്‍ നടന്ന സമ്മേളനം സമാപിക്കുന്നത്. വെളളിയാഴ്ച തുടങ്ങിയ ക്യാമ്പില്‍ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും പുറത്ത് നിന്നും ആയിരങ്ങള്‍ പങ്കെടുത്ത് ചരിത്രമായി. ആനുകാലിക പ്രശ്‌നങ്ങളിലുളള സംഘടനയുടെ നിലപാടുകളറിയിച്ച പ്രമേയങ്ങളും സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത പ്രമേയങ്ങളും സമ്മേളനത്തിന്റെ പ്രത്യേകതകളായിരുന്നു.
സമാപന മഹാസമ്മേളനം എസ്.വൈ.എസ് സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. എസ്.വൈ.എസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഒമാന്‍ സുപ്രീം കോടതി ജഡ്ജ് അബ്ദുല്‍ ജലീല്‍ ബിന്‍ മുഹമ്മദ് അല്‍ കമാലി മുഖ്യാതിഥിയായിരുന്നു.
കേന്ദ്ര മന്ത്രിമാരായ ഇ അഹമ്മദ്, റഹ്മാന്‍ ഖാന്‍, വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ശുഹാ ഇന്റര്‍നാഷനല്‍ എംഡി മുസല്ലം ജുമാ അല്‍ ഗുലാനി, തുര്‍ക്കി എഡുക്കേഷണല്‍ എന്‍ഡോവ്‌മെന്റ് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ശഅബാന്‍ കുച്ച്‌സോഗുലു, വേള്‍ഡ് ഇസ്ലാമിക് റിസര്‍ച്ച് ആന്റ് ദഅ്‌വാ ഫോറം ചെയര്‍മാന്‍ മുഹമ്മദ് സനാഉള്ള ഖാന്‍ ഹൈദരാബാദ്, അജ്മീര്‍ ദര്‍ഗാ ഷരീഫ് ദിവാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അലി ഖാന്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, യു.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ത്വാഖാ അഹ്മദ് അല്‍ അസ്ഹരി, എം. പി മുസ്തഫല്‍ ഫൈസി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, എം. എ ഖാസിം മുസ്‌ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എം.ടി അബ്ദുളള മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ബഹാഉദ്ധീന്‍ നദ്‌വി, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുര്‍റഹ്മാന്‍ കല്ലായി, പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ, കെ. മമ്മദ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ നടന്ന ഉദ്‌ബോധനം സെഷനില്‍ എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആത്മീയ പ്രഭാഷണം നടത്തി. ശേഷം നടക്കുന്ന സുപ്രഭാതം സെഷനില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് അസ്സേസിയേറ്റ് പ്രൊഫസര്‍ മുസ്തഫ ഹുദവി അരൂര്‍, എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്ഥഫ അശ്‌റഫി കക്കുപ്പടി, മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫാ മാസ്റ്റര്‍ മുണ്ടുപാറ, നവാസ് പുനൂര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു. സി. മോയിന്‍കുട്ടി എം.എല്‍.എ, സി. മമ്മുട്ടി എം.എല്‍.എ, ഖത്തര്‍ അബ്ദുല്ല ഹാജി, പി.കെ മാനു, ജിഫ്രി മുത്തുക്കോയ തങ്ങള്‍ ലക്ഷദ്വീപ്, പി.എ.ജബ്ബാര്‍ ഹാജി, കെ.എം സൈതലവി ഹാജി പങ്കെടുത്തു.
തുടര്‍ന്ന് പ്രവാസി സംഗമം ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത വഹിച്ചു. എ.വി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ആമുഖ ഭാഷണം നടത്തി. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സലാം ഫൈസി ഒളവട്ടൂര്‍, സിദ്ദീഖ് ഫൈസി ചെരൂര്‍, ഡോ: അബ്ദുര്‍റഹ്മാന്‍ ഒളവട്ടൂര്‍, മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞി ഹാജി വിവിധ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ, ഹംസ ഹാജി മൂന്നിയൂര്‍, ഓമാനൂര്‍ മുഹമ്മദ്, അബൂബക്കര്‍ ദാരിമി താമരശ്ശേരി, ഇസ്മാഈല്‍ ഹുദവി ഖത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉച്ചക്ക് നടന്ന ഭാഷാ സംഗമം ഇ. ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ ഫൈസി പുല്ലങ്കോട് അധ്യക്ഷത വഹിച്ചു. . ഡോ. കെ.ടി ജാബിര്‍ ഹുദവി, സിറാജുദ്ദീന്‍ ഫൈസി പുത്തൂര്‍ തുടങ്ങിയവര്‍ വിഷയമതരിപ്പിച്ചു. യഹ്‌യ തളങ്കര, ഡോ.അമീര്‍ അലി ബാംഗ്ലൂര്‍, മുസ്തഫ സാഹിബാ ചെന്നൈ, ശഫീഖ് റഹ്മാനി, അബ്ദുല്‍ ജലീല്‍, വിവിധ യൂണിവേഴ്‌സിറ്റി കോളേജ് പ്രതിനിധികള്‍ സംബന്ധിച്ചു.

Share.