പൈതൃക പാതയിലൂടെ മുന്നേറുക : പ്രൊ. കെ. ആലിക്കുട്ടി മുസ്ല്യാര്‍

0

കാസറഗോഡ് : മഹാന്മാരായ മുന്‍ഗാമികള്‍ കാണിച്ചു തന്ന പാതയിലൂടെ സഞ്ചരിക്കുന്നത് കൊണ്ടാണ് നമ്മെ സമുദായം സ്വീകരിക്കുന്നതെന്നും പൈതൃക പാതയിലൂടെ മുന്നേറാന്‍ നാം സന്നദ്ധരാവണമെന്നും സുന്നി യുവജന സംഘം സംസ്ഥാന ജന:സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ ആഹ്വാനം ചെയ്തു. എസ് വൈ എസ് 60ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സുവര്‍ണ്ണ കാലമായി കണക്കാക്കപ്പെടുന്ന 1948 വരെ യുള്ള കാലയളവ് ചരിത്രത്തെ സമ്പന്നമാക്കിയത് മഹാന്മാരുടെ നിറസാന്നിധ്യമാണ്. നാമിന്നു എത്തി നില്‍ക്കുന്ന ഈ സുവര്‍ണ്ണ ഭൂമികയുടെ പിന്നില്‍ നാം കാണുന്നതും വിശുദ്ധാത്മാക്കളായ മഹാന്മാരെയാണ്. സമസ്തക്കും കീഴ്ഘടകങ്ങള്‍ക്കും സമൂഹത്തില്‍ ലഭിച്ച അംഗീകാരം അവരുടെ ബോധ്യത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share.