ഇഖ്‌റഅ്‌ സംഗമവും സ്വാഗതസംഘ രൂപീകരണയോഗവും ചേര്‍ന്നു

0

ബന്തടുക്ക : സമസ്‌ത കേരള സുന്നി യുവജന സംഘം കുറ്റിക്കോല്‍ പഞ്ചായത്ത്‌ കമ്മിറ്റിയുടേയും എസ്‌ കെ എസ്‌ എസ്‌ എഫ്‌ കുറ്റിക്കോല്‍ ക്ലസ്റ്റര്‍ കമ്മിറ്റിയുടെയും സംയുക്താഭമുഖ്യത്തില്‍ ഇഖ്‌റഅ്‌ സംഗമവും, എസ്‌ വൈ എസ്‌ അറുപതാം വാര്‍ഷിക സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗവും പടുപ്പ്‌ എസ്‌ കെ എസ്‌ എസ്‌ എഫ്‌ ഓഫീസില്‍ വെച്ച്‌ ചേര്‍ന്നു. എസ്‌ വൈ എസ്‌ കുറ്റിക്കോല്‍ പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി മുഹമ്മദ്‌ കുട്ടി മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം മണ്ഡലം സെക്രട്ടറി ഹമീദ്‌ കുണിയ ഉദ്‌ഘാടനം ചെയ്‌തു. എസ്‌ വൈ എസ്‌ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പഞ്ചായത്ത്‌തല പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഡിസംബര്‍ 14 ന്‌ എസ്‌ വൈ എസ്‌ പഞ്ചായത്ത്‌ സമ്മേളനം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. തെക്കില്‍-ആലട്ടി റോഡ്‌ മെക്കാഡാം ടാറിംഗ്‌ ചെയ്‌ത്‌ ഗതാഗത യോഗ്യമാക്കണമെന്നും യോഗം അധികൃതരോട്‌ ആവശ്യപ്പെട്ടു.

അബ്ദുല്ല പാലാര്‍, അബ്ദുല്ലകുഞ്ഞി ഏണിയാടി, ഫൈസല്‍ പടുപ്പ്‌, മുജീബ്‌ പടുപ്പ്‌, റസാഖ്‌ പൊനം തുടങ്ങിയവര്‍ സംസാരിച്ചു. എസ്‌ കെ എസ്‌ എസ്‌ എഫ്‌ ക്ലസ്റ്റര്‍ സെക്രട്ടറി ലത്തീഫ്‌ പടുപ്പ്‌ സ്വാഗതവും അയൂബ്‌ മാണിമൂല നന്ദിയും പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികളായി അബ്ദുല്ല കുഞ്ഞി ഏണിയാടി (ചെയര്‍മാന്‍), അബൂബക്കര്‍ കുമ്പക്കോട്‌, അയൂബ്‌ മാണിമൂല (വൈസ്‌.ചെയര്‍), മുഹമ്മദ്‌ കുട്ടിമാസ്റ്റര്‍ പടുപ്പ്‌ (ജന.കണ്‍), മൊയ്‌തു നെല്ലിത്താവ്‌, ലത്തീഫ്‌ പി എം (ജോ.കണ്‍). കുഞ്ഞബ്ദുല്ല പുളിവഞ്ചി (ട്രഷറര്‍).

Share.