ഹജ്ജിനും ഉംറക്കും നികുതി ഈടാക്കാനുള്ള നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം എസ്.വൈ.എസ്.

0

കാസര്‍ഗോഡ്: ഹജ്ജിനും ഉംറക്കും നികുതി ഈടാക്കാനുള്ള നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന സമ്മേളനം സര്‍ക്കാറിനോടാവശ്യപ്പെട്ടു. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ ബാധിക്കുന്ന ഈ വിഷയത്തില്‍ അടിയന്തിര പരിഹാരം വേണമെന്നും കേവല വിനോദ യാത്രപോലെ ഹജ്ജിനേയും ഉംറയേയും പരിഗണിക്കുന്ന നിലപാടില്‍ നിന്നും മാറണമെന്നും പ്രമേയത്തില്‍ പറയുന്നു. പ്രമേയം താഴെ ചേര്‍ക്കുന്നു.

എസ്. വൈ.എസ്. 60ാം വാര്‍ഷിക സമ്മേളനത്തില്‍ പാസ്സാക്കപ്പെട്ട പ്രമേയം
ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളിലൊന്നായ പരിശുദ്ധ ഹജ്ജിനും ഉംറയ്ക്കും സര്‍വ്വീസ് ടാക്‌സ് നടപ്പാക്കാനുള്ള കേന്ദ്ര ഗവര്‍ണ്‍മെന്റിന്റെ തീരുമാനത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറാണമെന്ന് എസ്.വൈ.എസ്. 60ാം വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. കോടികള്‍ ചെലവഴിച്ചു ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് പരമാവധി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ തന്നെ, വിനോദ യാത്രകള്‍ക്ക് നികുതി ഈടാക്കുന്നതു പോലെ ഹജ്ജിനും ഉംറയ്ക്കും സര്‍വ്വീസ് ടാക്‌സ് ഈടാക്കുന്നത് മതേതര ഭാരതത്തിന്റെ സുന്ദര മുഖത്തിനുമേല്‍ കരിവാരിത്തേയ്ക്കുന്നതിനു തുല്യമാണെന്നും അടിയന്തിരമായി ഈ തീരുമാനം പുന:പരിശോധിക്കണമെന്നും ഈ സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നു.

അവതാരകന്‍ : എ. എം. പരീദ് ഹാജി, എറണാകുളം
അനുവാദകന്‍ : പി.കെ. അബ്ദുല്‍ ലത്വീഫ് ഫൈസി, മലപ്പുറം

 

Share.