എസ്.വൈ.എസ് ദേശീയ സമ്മേളനത്തിന് ഇന്നു തുടക്കം

0

ബംഗളൂരു: ‘ഇസ്‌ലാം സൗഹൃദത്തിന്റെ മതം’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ബംഗളൂരുവില്‍ എസ്.വൈ.എസ് സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനം ഇന്നു തുടങ്ങും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 5000 പ്രതിനിധികള്‍ പങ്കെടുക്കും.

ഇന്നു രാവിലെ പത്തിന് ശംസുല്‍ ഉലമാ നഗറില്‍ മാണിയൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. വൈകിട്ട് 5.30ന് നടക്കുന്ന ഉദ്ഘാടന സെഷന്‍ എ.ബി അബ്്ദുല്‍ ഖാദര്‍ ഹാജിയുടെ അധ്യക്ഷതയില്‍ പ്രൊഫസര്‍ കെ.ആലികുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

അഹ്മദ് കബീര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് മജ്‌ലിസുന്നൂര്‍ പ്രാര്‍ഥനാ സംഗമം നടക്കും. കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാര്‍, കെ.റഹ്മാന്‍ ഖാന്‍, രാമലിംഗ റെഡ്ഡി, റോഷന്‍ ബേഗ്, യു.ടി ഖാദര്‍, ഖമറുല്‍ ഇസ്്‌ലാം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എന്‍.എ മുഹമ്മദ്, മെട്രോ മുഹമ്മദ് ഹാജി, ഡോ. ഖത്തര്‍ ഇബ്‌റാഹീം ഹാജി, മുസ്തഫല്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കും.

നാളെ രാവിലെ പത്തിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്കു ശേഷം ഡെലിഗേറ്റ് ഡിബേറ്റ് നടക്കും. വിവിധ സ്റ്റേറ്റ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് സമദാനി, എന്‍.എ ഹാരിസ് ഹാജി, കെ മമ്മദ് ഫൈസി, കെ.എ റഹ്മാന്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കും. നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറയും.

Share.