എസ്.വൈ.എസ് ദേശീയ പ്രതിനിധി സമ്മേളനം ബംഗളൂരുവില്‍

0

ലപ്പുറം: ഇസ്‌ലാം സൗഹൃദത്തിന്റെ മതം എന്ന സന്ദേശവുമായി സുന്നി യുവജന സംഘം ദേശീയ പ്രതിനിധി സമ്മേളനം ജൂണ്‍ 6, 7 തിയതികളില്‍ ബംഗളൂരുവില്‍ നടക്കും.മില്ലേഴ്‌സ് റോഡ് അബ്ദുല്‍ ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹ് ശംസുല്‍ ഉലമാ നഗറിലാണ് സമ്മേളനം നടക്കുക. ഉദ്ഘാടന വേദി, ദേശീയ സെമിനാര്‍, ഡയലോഗ് , മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം എന്നീ സെഷനുകളിലായാണ് സമ്മേളനം നടക്കുന്നത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കര്‍ണാടക മുഖ്യ മന്ത്രി സിദ്ധരാമയ്യ, മന്ത്രി പി.കെ കുഞ്ഞാലി കുട്ടി, പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, എം .ടി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുസമദ് സമദാനി, കെ സുധാകരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അഹമ്മദ് കബീര്‍ ബാഖവി, കെ.എം ഷാജി എം.എല്‍.എ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ഡോ. സുബൈര്‍ ഹുദവി, ആനമങ്ങാട് ശറഫുദ്ദീന്‍ ഹൂദവി, തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. വിവിധ സംസ്ഥാന പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും.

സമസ്തയുടെയും കീഴ്ഘടകങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യ തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ സമ്മേളനം നടക്കുന്നത്. കേരളത്തില്‍ നിന്ന് അയ്യായിരം പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു.

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പി.കെ ഇമ്പിച്ചി കോയതങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ മോയിന്‍ കുട്ടി മാസ്റ്റര്‍,കാളാവ് സെയ്തലവി മുസ്‌ലിയാര്‍,എം അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍ കുടക്. പുത്തനഴി മൊയ്തീന്‍ ഫൈസി, കാടാമ്പുഴ മൂസ ഹാജി, വാക്കോട് മെയ്തീന്‍ കുട്ടി ഫൈസി, അഹമ്മദ് തേര്‍ളായി,സലീം എടക്കര, സുബൈര്‍ കണിയാംപറ്റ, കെ എ നാസര്‍ മൗലവി , അലവി ഫൈസി കുളപ്പറമ്പ്, മലയമ്മ അബൂബക്കര്‍ ബാഖവി, കെ ഇ മുഹമ്മദ് മുസ്‌ലിയാര്‍, പി.ഇ ഹുസൈന്‍ ഇടുക്കി തുടങ്ങിയവര്‍ പങ്കെടുത്തു.
ഹാജി കെ മമ്മദ് ഫൈസി സ്വാഗതവും നാസര്‍ ഫൈസി കൂടത്തായി നന്ദിയും പറഞ്ഞു.

Share.