എസ്.വൈ.എസിന്റെ പേരില്‍ വിഘടിതര്‍ ജനങ്ങളെ കബളിപ്പിക്കുന്നു: എസ്.വൈ.എസ്

0

തിരുവനന്തപുരം: കഴിഞ്ഞ ഡിസംബര്‍ 19ന് എസ്.വൈ.എസിന്റെ 60-ാം വാര്‍ഷികം ജന ലക്ഷങ്ങളെ അണിനിരത്തി കാസര്‍ഗോഡ് സമസ്തയുടെ കീഴില്‍ നടക്കുകയുണ്ടായി. വിഘടിതര്‍ എസ്.വൈ.എസിന്റെ പേരില്‍ ഇപ്പോള്‍ നടത്തുന്ന വാര്‍ഷികം ജനങ്ങളെ കബളിപ്പിക്കലാണെന്ന് എസ്.വൈ.എസ് തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
1954 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആധികരിക കീഴ്ഘടകമായി എസ്.വൈ.എസ് രൂപീകരിച്ചു. ബി.കുട്ടിഹസന്‍ഹാജി പ്രസിഡന്റും എ. മുഹമ്മദ്‌കോയ സെക്രട്ടറിയുമായ കമ്മറ്റിയാണ് ആദ്യകാല കമ്മറ്റിയെ നയിച്ചത്.കേരളത്തിലെ ആധികാരിക പണ്ഡിത സഭയുടെ യുവജന പടയണി അതിന്റെ ചരിത്രം കേരളീയ മുസല്‍മാന് ദിശാബോധം സമ്മാനിച്ച ചരിത്രമാണ്.പണ്ഡിത വരേണ്യരും സാദാത്തുക്കളും സമ്മാനിച്ച നേരറിവിന്റെ നിറദീപമായി ഈ സംഘം ജ്വലിച്ചു നില്‍ക്കുന്നു.
ഐക്യത്തിന്റെ സുന്ദരവീഥിയില്‍ അനൈക്യത്തിന്റെ അപശബ്ദമുയര്‍ത്തികൊണ്ട് കടന്നുവന്ന വിനാശകാരികള്‍ മുഖ്യധാരയില്‍ ശിദ്രത്തവിതയ്ക്കാനുള്ള സാധ്യതകളില്‍ നിന്നകറ്റി നിര്‍ത്താന്‍ ഈ പ്രസ്ഥാനത്തിന് സാധിച്ചു.
പുത്തന്‍വാദികളും വിഘടനവാദികളും അഴിച്ചുവിട്ട ഫിത്‌നകളെ പ്രതിരോധിക്കുവാന്‍ ഈ പടയണിക്ക് പ്രയത്‌നിക്കേണ്ടി വന്നു. 1989 ജനുവരിയില്‍ സമസ്ത നേതൃത്വത്തെ ദിക്കരിച്ചുകൊണ്ട് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എസ്.വൈ.എസ് എറണാകുളത്ത് സമ്മേളനം നടത്താന്‍ തീരുമാനിച്ചു. ഇതിനെ തുടര്‍ന്ന് സമസ്തയില്‍ നിന്നും കാന്ത
പുരം ഉള്‍പ്പെടെ ആറുപേരെ പുറത്താക്കുകയും പാണക്കാട് സെയ്ത് ഉമ്മറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സി.എച്ച് ഹൈദ്രോസ് മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറിയുമായി സുന്നി യുവജന സംഘം മുന്നോട്ട് പോകുകയും ചെയ്തു.
ഇന്ന് സെയ്ത് ഹൈദ്രാലി ശിഹാബ് തങ്ങളും ആലിക്കുട്ടി മുസ്ലിയാരും ഈ സംഘടനയെ നയിച്ചു പോകുന്നു. പത്രസമ്മേളനത്തില്‍ ഫക്രുദ്ദീന്‍ ബാഖഫി, ആലംകേട് ഹസന്‍,
ബീമാപള്ളി അബ്ദുല്‍ അസീസ് മുസ്ലിയാര്‍, ഹാറൂണ്‍ റഷീദ്, വെമ്പായം സലാം, പൂലന്തറ ബേക്കര്‍, വിഴിഞ്ഞം ഹുസൈന്‍ മുസ്ലിയാര്‍ എന്നിവര്‍ പങ്കെടുത്തു.

Share.