എസ്.വൈ.എസ് സംസ്ഥാന കൗണ്‍സില്‍ ക്യാംപ് ഒക്ടോബര്‍ 24 ന്

0

മലപ്പുറം: എസ്.വൈ.എസ് സംസ്ഥാന മെമ്പര്‍ഷിപ്പ് കാംപയിന്റെ മുന്നോടിയായി സംസ്ഥാന കൗണ്‍സില്‍ ക്യാംപ് തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്്‌ലാം കോംപ്ലക്‌സില്‍ ഒക്ടോബര്‍ 24 ന് നടത്താന്‍ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച സമസ്ത കേന്ദ്രമുശാവറ അംഗം തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് മുസ്്‌ലിയാര്‍, മുഹമ്മദ് സ്വാലിഹ് കൊയ്യോട്, മലയമ്മ അബൂബക്കര്‍ ബാഖവിയുടെ മാതാവ് എന്നിവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥന നടത്തി. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഹാജി കെ മമ്മദ് ഫൈസി ചെയര്‍മാനും അഹ്്മദ് തേര്‍ളായി കണ്‍വീനറും പി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, മോയിന്‍ കുട്ടി മാസ്റ്റര്‍, ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ റഹ്്മാന്‍ ഫൈസി നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ അംഗങ്ങളുമായി സമിതി രൂപീകരിച്ചു. യോഗത്തില്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷനായി. ഹാജി കെ മമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ റഹ്്മാന്‍ ഫൈസി കാവനൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, അബൂബക്കര്‍ ബാഖവി മലയമ്മ, നാസര്‍ ഫൈസി കൂടത്തായി, ടി.കെ അഹ്്മദ് കുട്ടി ഫൈസി, അഹ്്മദ് തേര്‍ളായി സംബന്ധിച്ചു.

Share.