കൊലക്കയറിന്റെ മതവും രാഷ്ട്രീയവും; SYS സെമിനാര്‍ 11ന് കോഴിക്കോട്ട്

0

കോഴിക്കോട്: ഭീകര വിരുദ്ധ ശിക്ഷാ നടപടികളില്‍ വിവേചനം തുടരുകയും മറുഭാഗത്ത് ഭീകരതക്ക് ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കൊലക്കയറിന്റെ മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ സുന്നീ യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 11 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് മാനാഞ്ചിറയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സെമിനാര്‍ നടക്കും. സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ അധ്യക്ഷതയില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. നാസര്‍ ഫൈസി കൂടത്തായി വിഷയാവതരണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (എസ്.വൈ.എസ്.), അഡ്വ. ശ്രീധരന്‍പിള്ള (ബി.ജെ.പി), കെ.എം. ഷാജി എം.എല്‍.എ (മുസ്ലിം ലീഗ്), അഡ്വ. ടി. സിദ്ദീഖ് (കോണ്‍ഗ്രസ്), പി.കെ. പ്രേംനാഥ് (സി.പി.ഐ.എം), പി. സുരേന്ദ്രന്‍ (കഥാകൃത്ത്) പ്രസംഗിക്കും. അബൂബക്കര്‍ ഫൈസി മലയമ്മ മോഡറേറ്ററായിരിക്കും. എസ്.വൈ.എസ്. സെക്രട്ടറിയേറ്റ് യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.എച്ച്. മഹ്മൂദ് സഅദി അധ്യക്ഷത വഹിച്ചു

Share.