‘ഐ എസ് സലഫിസം, ഫാഷിസം’ എസ്.വൈ.എസ് സംസ്ഥാന കാമ്പയിന്‍

0

കോഴിക്കോട്: ഐ എസ് സലഫിസം ഫാഷിസം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സുന്നി യുവജന സംഘം നടത്തുന്ന ത്രൈമാസ കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് ആറിന് ശനിയാഴ്ച രാവിലെ 10മണിക്ക് കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കും. സമുദായത്തിന്റെ ആഭ്യന്തര ഭദ്രത തകര്‍ക്കുകയും പൊതുസമൂഹത്തില്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കപ്പെടും വിധം വിധ്വംസക പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന വിദ്രോഹ ശക്തികളെ ഫലപ്രദമായി ചെറുക്കുന്നതിന്റെയും ഭാഗമായാണ് ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെ എസ്.വൈ.എസ് കാമ്പയിന്‍ ആചരിക്കുന്നത്. സമിതി അംഗങ്ങളുടെയും സമസ്തയുടെ കീഴ്ഘടഘങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും സംയുക്ത യോഗത്തില്‍ വെച്ച് പരിപാടിക്ക് അന്തിമ രൂപം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തും. സമസ്ത കേരള ഇസ്‌ലാം മമത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുള്ള ഖാസിമി മുത്തേടം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ വിഷയാവതരണം നടത്തും.
ജില്ലാ സെമിനാര്‍, മണ്ഡലം തല മതേതര സംഗമം, മഹല്ല് തല ബോധവത്കരണം, എന്നിവയാണ് കാമ്പയിന്‍ കാലയളവിലെ പ്രധാന പരിപാടികള്‍
യോഗത്തില്‍ ഉമര്‍ ഫൈസി മുക്കം അദ്ധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തലൂര്‍, കെ.കെ. ഇബ്രാഹീം മുസ്‌ലിയാര്‍, കെ.എം. കുഞ്ഞഹമ്മദ് ഹാജി, ടി.കെ. ഇമ്പിച്യമ്മദ് ഹാജി, ഒ.പി. അഷ്‌റഫ്, മുഹമ്മദ് പടിഞ്ഞാറത്തറ, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ബഷീര്‍ ദാരിമി കടലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും സലാം ഫൈസി മുക്കം നന്ദിയും പറഞ്ഞു.

Share.