എന്‍.കെ മുഹമ്മദ് ഫൈസി എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്

0

കൊച്ചി: എസ്.വൈ.എസ് 2016-2018 വര്‍ഷത്തെ മെമ്പര്‍ഷിപ്പടിസ്ഥാനത്തിലുള്ള എറണാകുളം ജില്ലാ ഭാരവാഹികളുടേയും സബ് കമ്മിറ്റി ഭാരവാഹികളുടേയും തിരഞ്ഞെടുപ്പ് കലൂര്‍ ശംസുല്‍ ഉലമാ സ്റ്റഡീ സെന്ററില്‍ ജില്ലാ റിട്ടേണിങ് ഓഫിസര്‍ കെ.ഇ മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്നു.
പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സമാപന കൗണ്‍സിലില്‍ വാര്‍ഷീക റിപ്പോര്‍ട്ടും വരവു ചിലവു കണക്കും ജ.സെക്രട്ടറി സി.എം അബ്ദുല്‍ റഹ്മാന്‍ കുട്ടി അവതരിപ്പിച്ചു. സമസ്ത എറണാകുളം ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ഉലമയുട കേന്ദ്ര മുശാവറയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇ.എസ് ഹസന്‍ ഫൈസിക്ക് എസ്.വൈ.എസ് ജില്ലാ കൗണ്‍സിലിന്റെ ഉപഹാരം സമസ്ത മുഫത്തിശ് കെ.ഇ മുഹമ്മദ് മുസ്‌ലിയാരും, പൊന്നാട സയ്യിദ് ശറഫുദ്ദീന്‍ തങ്ങളും നല്‍കി ആദരിച്ചു.
എസ്.വൈ.എസ്.എറണാകുളം ജില്ലാ ഭരവാഹികളായി എന്‍.കെ മുഹമ്മദ് ഫൈസി പെരുമ്പാവൂര്‍ (പ്രസിഡന്റ്), സി.എം അബ്ദുല്‍ റഹ്മാന്‍ കുട്ടി കളമശ്ശേരി (ജ.സെക്രട്ടറി), കെ.കെ ഇബ്രാഹിം ഹാജി മുവാറ്റുപുഴ (ട്രഷറര്‍) എന്നിവരേയും വൈസ് പ്രസിഡന്റുമാരായി വി.എ മുഹമ്മദ് കുഞ്ഞ് മൗലവി(കുന്നത്തുനാട്), അബ്ദുല്‍ ജബ്ബാര്‍ ബാഖവി(ആലുവ), എം.എം അലിയാര്‍ മാസ്റ്റര്‍(മുവ്വാറ്റുപുഴ), കെ.എം അബ്ദുല്‍ റഹ്മാന്‍(തൃക്കാക്കര), ജലീല്‍ ആര്‍ട്ട്‌മെന്‍ (എറണാകുളം), സെക്രട്ടറിമാരായി പി.കെ അബ്ദുല്‍ മജീദ് നെട്ടൂര്‍(തൃപ്പൂണിത്തുറ), കെ.ഇ അഷ്‌റഫ് ഹാജി(വൈപ്പിന്‍), ടി.എ ഷാജഹാന്‍(കുന്നത്തുനാട്), മൈതീന്‍ ഈട്ടിപ്പാറ(കോതമംഗലം), സി.യു കബീര്‍(ആലുവ) ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായി ഷാജഹാന്‍ മൗലവി(ആലുവ), കെ.എം യൂസുഫ് മാസ്റ്റര്‍(തൃക്കാക്കര), സിദ്ദീഖ് മോളത്ത്(കുന്നത്തുനാട്), കെ.എം സൈനുദ്ദീന്‍ മാസ്റ്റര്‍(മുവ്വാറ്റുപുഴ) എന്നവരെയും തിരഞ്ഞെടുത്തു.
സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായി എ.എം പരീദ്(കളമശ്ശേരി), പി.എസ് ഹസ്സൈനാര്‍ മൗലവി(ആലുവ), സലാം കുറ്റിക്കല്‍(കുന്നത്തുനാട്), പി.എ പരീദ് കുഞ്ഞ്(തൃക്കാക്കര), പി.കെ അബ്ദുല്‍ മജീദ്(തൃപ്പൂണിത്തുറ), പി.എ ഉമര്‍ ദാരിമി(കോതമംഗലം), കെ.ഇ അഷ്‌റഫ് ഹാജി(വൈപ്പിന്‍) എന്നിവരെ കൗണ്‍സില്‍ അംഗീകരിച്ചു.
സബ് കമ്മിറ്റി ഭാരവാഹികളായി മജ്‌ലിസുന്നൂര്‍ ചെയര്‍മാന്‍ സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, കണ്‍വീനര്‍ എം.എം അബൂബക്കര്‍ ഫൈസി, ആമില ചെയര്‍മാന്‍ സലാം കുറ്റിക്കല്‍, കണ്‍വീനര്‍ അലി പായിപ്ര, സ്സുന്ന പാഠശാല ചെയര്‍മാന്‍ പി.എ ഉമര്‍ ദാരിമി, കണ്‍വീനര്‍ എ.എം ബഷീര്‍, സംഘഠനാ ലേണിംഗ് സ്‌കൂള്‍ ചെയര്‍മാന്‍ പി.എ പരീദ് കുഞ്ഞ്, കണ്‍വീനര്‍ സിദ്ദീഖ് ചെങ്ങമനാട്, ആസുത്രണബോര്‍ഡ് ചെയര്‍മാന്‍ എ.എം പരീദ്, കണ്‍വീനര്‍ വി.എ ബഷീര്‍ എന്നിവരേയും ജില്ലാ കൗണ്‍സില്‍ ഏക കണ്ഠമായി അംഗീകരിച്ചു.
യോഗത്തില്‍ സമസ്ത മുശാവറ അംഗം ഇ.എസ് ഹസ്സന്‍ ഫൈസി, സമസ്ത മുഫത്തിശ് എന്‍.കെ മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന വൈ.പ്രസി. എ.എം പരീദ്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍ സമസ്ത എറണാകുളം ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജ. സെക്രട്ടറി കെ.എച്ച് അബ്ദുസ്സമദ് ദാരിമി, മഹല്ല് ഫെഡറേഷന്‍ ജില്ലാ ജ. സെക്രട്ടറി കെ.കെ ഇബ്രാഹിം ഹാജി, ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.എം അബൂബക്കര്‍ ഫൈസി. മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.എസ് ഹസൈനാര്‍ മൗലവി ശംസുല്‍ സ്റ്റഡീ സെന്റര്‍ കണ്‍വീനര്‍ പി.സി മുഹമ്മദ് സംസാരിച്ചു.

Share.