പെരുന്നാള്‍ ആഘോഷം; ദൂര്‍ത്തും ദുര്‍വ്യയവും ഒഴിവാക്കണം: എസ്.വൈ.എസ്

0

കല്‍പ്പറ്റ: മത ശാസനകള്‍ പാലിച്ചും സമൂഹത്തെ മാനിച്ച് കൊണ്ടുമാകണം ആഘോഷ ദിനങ്ങള്‍ കൊണ്ടാടേണ്ടതെന്നും ആഘോഷിക്കുന്നതോടൊപ്പം അന്യരുടെ പ്രയാസങ്ങളെ കുറിച്ച് ചിന്തിക്കാനുള്ള അവസരമായി വിശ്വാസികള്‍ ഉപയോഗപ്പെടുത്തണമെന്നും എസ്.വൈ.എസ്  ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ദൂര്‍ത്തും ദുര്‍വ്യയവും ഒഴിവാക്കി ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയും ബലികര്‍മ്മം പോലുള്ള ആദരണിയ ചടങ്ങുകളെ സേഷ്യല്‍ മിഡിയകളിലൂടെ വികൃത മാക്കപ്പെടുന്നതിനെതിരേ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍ ഹാജി  ഉദ്ഘാടനം ചെയ്തു. സുബൈര്‍ കണിയാമ്പറ്റ, ഇ.പി മുഹമ്മദലി, കെ.എ നാസര്‍ മൗലവി, വി.സി മൂസ്സ മാസ്റ്റര്‍, എടപ്പാറ കുഞ്ഞഹമ്മദ്, എം.സി ഉമര്‍ മൗലവി, മുജീബ് ഫൈസി, കുഞ്ഞമ്മത് കൈതക്കല്‍, ഹാരിസ് ബനാന, അബ്ദുറഹ്മാന്‍ ദാരിമി എന്നിവര്‍ സംബന്ധിച്ചു. ശംസുദ്ധീന്‍ റഹ്മാനി സ്വാഗതവും  മുഹമ്മദ് കുട്ടി ഹസനി നന്ദിയും പറഞ്ഞു.

Share.