കൊലപാതകങ്ങള്‍ക്കെതിരേ ജനകീയ മുന്നേറ്റം അനിവാര്യം: എസ്.വൈ.എസ്

0

തലശ്ശേരി: ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും സംഘര്‍ങ്ങള്‍ക്കുമെതിരേ മതസമൂഹ്യ സംസ്‌കാരിക നേതാക്കളുടെ നേതൃത്വത്തില്‍ ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് തലശ്ശേരി മണ്ഡലം എസ്.വൈ.എസ് പ്രതിനിധി ക്യാംപ് അഭിപ്രായപ്പെട്ടു.
മട്ടാമ്പ്രം അബ്ദുലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഹ്മ്മദ് തേര്‍ലായി കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. ഇബ്രാഹിം ബാഖവി പൊന്ന്യം വിഷയവതരണം നടത്തി. ഉസ്മാന്‍ ഹാജി വേങ്ങാട്, കബീര്‍ ഹുദവി, എ.പി അഹ്മ്മദ്, ഖാലിദ് പൊന്ന്യം, അശ്രഫ് തലശ്ശേരി, ഹാശിം ഹാജി മട്ടാമ്പ്രം, ഷൗക്കത് ഉമ്മന്ഡചിറ, ഹാഫിസ് മുഴപ്പിലങ്ങാട്, സലീം എടക്കാട്, റഈസ് ഫൈസി നന്ദിയും പറഞ്ഞു.

Share.