ഏക സിവിൽ കോഡ് കേന്ദ്രം നിലപാട് തിരുത്തണം: എസ് വൈ എസ്

0

sys-ksd

കാസർകോട്: ഏക സിവിൽ കോഡ് കൊണ്ട് വരാനുള്ള നീക്കം കേന്ദ്രം തിരുത്തണമെന്ന് എസ് വൈ എസ് ജില്ലാ കമീറ്റി ആവിശ്യപ്പെട്ടു ഇന്ത്യയിൽ ഒരു പൊതു നിയമം കൊണ്ടുവരുന്നത് ഇന്ത്യൻ ഭരണഘടന രാജ്യത്തെ പൗരൻമാർക്ക് നൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്, എകസിവിൽ കോഡ് നീക്കം രാജ്യത്തിന്റെ മതേതരത്വത്തിനതിരാണന്നുംപ്രതിഷേധ സംഗമ0 അഭിപ്രായപ്പെട്ടു എകസിവിൽ കോഡിനതിരെ ശക്തമായി എതിർക്കാൻ ജില്ലാ കമീറ്റി തീരുമാനിച്ചു മണ്ഡലം തലങ്ങളിൽ ടേബിൾ ട്യാകും, പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ കൂട്ടായ്മയും, ശാഖ തലങ്ങളിൽ ബോധവൽകരണ സംഗമവും നടക്കും ഇത് സംബന്ധമായ ജില്ലാ കമീറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ  ജില്ലാ പ്രസിഡണ്ട് ടി കെ പൂക്കോയ തങ്ങൾ ചന്തേര അദ്ധ്യക്ഷനായി, ജനറൽ സെക്രട്ടറി അബുബക്കർ സാലൂദ് നിസാമി ചെർക്കള സ്വാഗതം പറഞ്ഞു, മെട്രോ മുഹമ്മദ് ഹാജി, അബ്ബാസ് ഫൈസി പുത്തിഗെ, എസ് പി സലാഹുദ്ദീൻ മൊഗ്രാൽപുത്തൂർ,പി എസ് ഇബ്രാഹിം ഫൈസി ,പി വി അഹ്മ്മദ് ശെരീഫ് ,കണ്ണൂർ അബ്ദുല്ല മാസ്റ്റർ, യു.സഅദ് ഹാജി, അഷ്റഫ് മിസ്ബാഹി, അസീസ് അശ്രഫി പാണത്തൂർ, ഹംസ ഹാജി പള്ളിപ്പുഴ, ടി.കെ സി അബ്ദുൽ ഖാദർ ഹാജി, അബ്ദുറഹ്മാൻ ഹാജി കടമ്പാർ, മുബാറക്ക് ഹസൈനാർ ഹാജി, ബദ്റുദ്ധീൻ ചെങ്കള, ഹമീദ് ഹാജി പറപ്പാടി, എം.എ ഖലീൽ, ഇസ്മാഈൽ മൗലവി, പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ടി സി കുഞ്ഞബ്ദുല്ല ഹാജി, താജുദ്ധീൻ ചെമ്പരിക്ക, സിദ്ധീഖ് അസ്ഹരി പാത്തൂർ, റൗഫ് ബാവിക്കര എന്നിവർ സംബന്ധിച്ചു

Share.