‘ഏകസിവില്‍കോഡ്: ഫാസിസ്റ്റ് അജന്‍ഡ’ എസ്.വൈ.എസ് ജില്ലാ സെമിനാര്‍ 27ന്

0

കോഴിക്കോട്: ‘ഏകസിവില്‍കോഡ്: ഫാസിസ്റ്റ് അജന്‍ഡ’ പ്രമേയത്തില്‍ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിന് അന്തിമരൂപമായി. 27ന് വ്യാഴാഴ്ച വൈകിട്ട് മൂന്നിന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തല്‍ നടക്കുന്ന പരിപാടിയില്‍ മുന്‍മന്ത്രി ഡോ. എം.കെ മുനീര്‍, അഡ്വ. ടി. സിദ്ദീഖ്, അഡ്വ. മുഹമ്മദ് റിയാസ്, ഡോ. ബി. അശോക് ഐ.എ.എസ്, സി.എച്ച് മഹ്മൂദ് സഅദി, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുïുപാറ, അബൂബക്കര്‍ ഫൈസി മലയമ്മ, അഡ്വ. ഷഹ്‌സാദ് ഹുദവി പ്രസംഗിക്കും.
യോഗം യു.കെ അബ്ദുല്ലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, ആര്‍.വി കുട്ടിഹസന്‍ ദാരിമി, കെ.പി കോയ, അബൂബക്കര്‍ ഫൈസി മലയമ്മ, മജീദ് ദാരിമി ചളിക്കോട്, അഷ്‌റഫ് ദാരിമി ചാലിയം, സലാം ഫൈസി മുക്കം, കെ.എം.എ റഹ്മാന്‍, മുഹമ്മദ് പടിഞ്ഞാറത്തറ, സയ്യിദ് അലി തങ്ങള്‍, കുഞ്ഞമ്മദ് ബാഖവി നിട്ടൂര്‍, ഉമര്‍ ബാഖവി ഓമശ്ശേരി, എ.ടി മുഹമ്മദ് മാസ്റ്റര്‍, എം.കെ അഹമ്മദ്കുട്ടി ഹാജി, അബ്ദുറസാഖ് ബുസ്താനി, പി.സി മുഹമ്മദ് ഇബ്‌റാഹിം, അയ്യൂബ് കൂളമിമാട്, പി. അസൈനാര്‍ ഫൈസി, സി.എ ശുക്കൂര്‍ മാസ്റ്റര്‍, അബ്ദുറസാഖ് മായനാട്, കെ.പി.സി ഇബ്‌റാഹിം സംസാരിച്ചു.

Share.