എസ്.വൈ.എസ് 100 പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നു

0

കോഴിക്കോട്: ‘ഐ.എസ്. സലഫിസം ഫാഷിസം’ എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം നടത്തുന്ന ത്രൈമാസ കാംപയിന്റെ ഭാഗമായി തീവ്രവാദ വിരുദ്ധവും ഏക സിവില്‍കോഡിന്റെ അപ്രായോഗികതയും വിശദീകരിച്ചുകൊണ്ട് നവംബറില്‍ കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുത്ത നൂറ് സ്ഥലങ്ങളില്‍ പൊതുയോഗങ്ങളും 50 പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സെമിനാറുകളും നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
‘ഏക സിവില്‍കോഡ്: സംഘ്പരിവാര്‍ അജണ്ട’ എന്ന വിഷയത്തില്‍ ജില്ലാതല സെമിനാര്‍ ഈ മാസം 27ന് കോഴിക്കോട് നടത്തും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. യു.കെ അബ്ദുല്‍ ലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു. ആര്‍.വി കുട്ടിഹസന്‍ ദാരിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കെ.പി കോയ, അബൂബക്കര്‍ ഫൈസി മലയമ്മ, മജീദ് ദാരിമി ചളിക്കോട്, അഷ്‌റഫ് ബാഖവി ചാലിയം, സയ്യിദ് അലി തങ്ങള്‍ പേരാമ്പ്ര, കുഞ്ഞമ്മദ് ബാഖവി നിട്ടൂര്‍, മുഹമ്മദ് പടിഞ്ഞാറത്തറ, ഉമ്മര്‍ ബാഖവി ഓമശ്ശേരി, എ.ടി മുഹമ്മദ് മാസ്റ്റര്‍, എം.കെ അഹമ്മദ്കുട്ടി ഹാജി, അബ്ദുറസാഖ് ബുസ്താനി, പി.സി മുഹമ്മദ് ഇബ്രാഹിം, അയ്യൂബ് കൂളിമാട്, പി. ഹസൈനാര്‍ ഫൈസി, കുഞ്ഞമ്മദ് മുസ്‌ല്യാര്‍ പുതുപ്പണം, ബാവ മൗലവി ജീറാനി, കെ.പി.സി ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍ ബാഖവി ആരാമ്പ്രം, നടുക്കണ്ടി അബൂബക്കര്‍, കെ.എ ഷുകൂര്‍ മാസ്റ്റര്‍, കെ.എം.എ റഹ്മാന്‍, കെ.ഇ നിഫ്‌സു റഹ്മാന്‍, അബ്ദുല്‍ ഖാദര്‍ കൊളത്തറ, പി.സി അഹമ്മദ് കുട്ടി ഹാജി, അബ്ദുറസാഖ് ഹാജി മായനാട്, റഫീഖ് മാസ്റ്റര്‍ വാകയാട്, ലത്തീഫ് ഹാജി എകരൂല്‍, സിദ്ദീഖ് ദാരിമി പേരാമ്പ്ര, കോയഹാജി കോടമ്പുഴ, സെക്രട്ടറി സലാം ഫൈസി മുക്കം സംസാരിച്ചു.

Share.