ഏക സിവില്‍കോഡ് മൗലികാവകാശ ലംഘനം: എസ്.വൈ.എസ്

0

നിലമ്പൂര്‍: രാജ്യത്ത് ഏക സിവില്‍ കോഡ് എന്ന പേരില്‍ പൊതുനിയമം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഇന്ത്യന്‍ ഭരണ ഘടന രാജ്യത്തെ പൗരന്‍മാര്‍ക്ക് നല്‍കുന്ന മൗലികാവകാശ ലംഘനമാണെന്ന് സുന്നി യുവജന സംഘം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
ശരീഅത്ത് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ഏത് നീക്കത്തെയും എതിര്‍ത്ത് പരാജയപ്പെടുത്തുമെന്നും മുത്വലാഖ് സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടിയുള്ളതാണെന്നും യോഗം വിലയിരുത്തി. സമസ്ത നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം അധ്യക്ഷനായി. ജന. സെക്രട്ടറി സലീം എടക്കര, എ.പി യഅ്കൂബ് ഫൈസി, ടി.കെ അബ്ദുള്ളകുട്ടി മാസ്റ്റര്‍, കെ.ടി കുഞ്ഞാന്‍, പറമ്പില്‍ ബാവ, കൈനോട്ട് അലി, കെ.കെ അമാനുള്ള ദാരിമി, എം.എ സിദ്ദീഖ് മാസ്റ്റര്‍, ഹംസ ഫൈസി രാമംകുത്ത്, എം.ടി മുഹമ്മദ്, ചെമ്മല നാണി ഹാജി, കണ്ണാട്ടില്‍ ബാപ്പു, കെ.പി മുജീബ് മുസ്‌ലിയാര്‍, കണ്ണന്‍കുളവന്‍ ബാപ്പുട്ടി, സൈനുദ്ദീന്‍ ലത്വീഫി, പനോളി മുഹമ്മദ് ഹാജി, മുഹമ്മദ് ഫൈസി പാതാര്‍, ടി.പി അബ്ദുറഹിമാന്‍ ഹാജി, ഇ. പോക്കര്‍ പൂളപ്പാടം, യൂസഫ് ചെമ്പാലി, അലി അകമ്പാടം തുടങ്ങിയവര്‍ സംസാരിച്ചു.

Share.