സലഫികള്‍ തെറ്റ് തിരുത്താന്‍ തയാറാകണം: എസ്.വൈ.എസ്

0

മലപ്പുറം: തീവ്രവാദ ഗ്രൂപ്പുകളിലേക്ക് റിക്രൂട്ടിങ് സാധ്യതയുള്ള പ്രസ്ഥാനമായി പുത്തന്‍വാദ വിഭാഗങ്ങള്‍ എന്തുകൊണ്ട് ഇടം നേടുന്നുവെന്ന് സലഫി വിഭാഗങ്ങള്‍  സ്വയംവിമര്‍ശനത്തിന് തയാറാവണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ ഹാജി കെ. മമ്മദ് ഫൈസി, പിണങ്ങോട്  അബൂബക്കര്‍,കെ.എ റഹ്മാന്‍ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, ഉമര്‍ ഫൈസി മുക്കം എന്നിവര്‍  പ്രസ്താവനയില്‍ പറഞ്ഞു.
ഖവാരിജിസം, മുഅ്തലിസം,വഹാബിസം, ഇഖ്‌വാനിസം തുടങ്ങിയ രാഷ്ട്രീയപക്ഷം സ്വീകരിച്ച ശക്തികളില്‍ നിന്ന് ആശയം സ്വീകരിച്ചു മത പ്രവര്‍ത്തനം നടത്തുകയും പൗരാണിക പണ്ഡിത വീക്ഷണവും ഇസ്‌ലാമിലെ ആധികാരിക പ്രമാണങ്ങളും നിരാകരിച്ചു തന്നിഷ്ടപ്രകാരം വ്യാഖ്യാനിക്കാന്‍ മുതിരുകയും ചെയ്തതാണ് അപചയത്തിന് കാരണമായത്.
ഇസ്‌ലാമിന്റെ തനത് സരണിയില്‍ നിന്നുള്ള വ്യതിയാനത്തിന് കാരണമായ തെറ്റ് തിരുത്തി മുസ്‌ലിം സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടംനേടാനുള്ള കാലിക വെല്ലുവിളി സ്വീകരിക്കാന്‍  സലഫി സംഘടനങ്ങള്‍ വൈകരുതെന്നും ഇവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Share.