മദ്യനയം: സുപ്രിം കോടതി വിധി ആശ്വാസകരം – എസ്.വൈ.എസ്

0

കോഴിക്കോട്: കേരളത്തില്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കണമെന്ന ചിരകാല ആവശ്യത്തിന് സഹായകമാവുന്ന സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസി, വര്‍ക്കിങ് സെക്രട്ടറിമാരായ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പാതയോരത്തെ സ്റ്റാര്‍ ഹോട്ടലുകളിലും ബാറുകളിലും മദ്യം വിളമ്പുകയോ വിപണനം നടത്തുകയോ പാടില്ലെന്ന കോടതിവിധി അഭിനന്ദനാര്‍ഹവും ആശ്വാസകരവുമാണ്.
കള്ളുഷാപ്പുകള്‍ക്കും വിധി ബാധകമാണെന്നത് ഏറെ ശ്രദ്ധേയമാണ്.
മദ്യം വിളമ്പിയാലേ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയുള്ളൂവെന്ന വിചിത്ര വാദമുയര്‍ത്തി മദ്യ വ്യാപാരത്തിന് കൂട്ട് നില്‍ക്കുന്ന ഭരണകൂടങ്ങള്‍ക്ക് കോടതി വിധി താക്കീതാണ്.
കേരളത്തില്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കുന്നതിന് ആവശ്യമായ നിയമ നിര്‍മാണങ്ങള്‍ നടത്തണം.
മദ്യ വര്‍ജനമല്ല മദ്യ നിരോധനമാണ് വേണ്ടതെന്നും, വളരെ കാലമായി മദ്യ നിരോധനത്തിന് വേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സന്തോഷം നല്‍കുന്നതാണ് വിധിയെന്നും നേതാക്കള്‍ കൂട്ടിചേര്‍ത്തു.

Share.