സുന്നിയുവജനസംഘം: ഹൈദരലി തങ്ങള്‍ പ്രസിഡന്റ്, ജമലുല്ലൈലി തങ്ങള്‍ ജന.സെക്രട്ടറി

0

കോഴിക്കോട്: സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളേയും  ജനറല്‍ സെക്രട്ടറിയായി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയേയും ട്രഷററായി ഹാജി കെ. മമ്മദ് ഫൈസിയെയും  തെരഞ്ഞെടുത്തു.

കോഴിക്കോട് സമസ്താലയത്തില്‍ നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പ്രൊഫ. കെ. ആലിക്കുട്ടി മുസ്്്‌ലിയാര്‍ സ്വാഗതം പറഞ്ഞു.

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ഇമ്പിച്ചിക്കോയ തങ്ങള്‍, എം.എ ഖാസിം മുസ്്‌ലിയാര്‍, റഹ്്മത്തുല്ലാഹ് ഖാസിമി മൂത്തേടം, മലയമ്മ അബൂബക്കര്‍ ബാഖവി, ഡോ. ഖത്തര്‍ ഇബ്‌റാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി (വൈസ് പ്രസിഡന്റുമാര്‍),  അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ (വര്‍ക്കിങ് സെക്രട്ടറിമാര്‍), അബ്ദുസ്സമദ ്പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, അഹ്മദ് തെര്‍ളായി, മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഒ.എം ശരീഫ് ദാരിമി, എ.എം പരീദ്, കരീം ഫൈസി (സെക്രട്ടറിമാര്‍),  കെ.എ റഹ്്മാന്‍ ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ടി.കെ മുഹമ്മദ്കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, നിസാര്‍ പറമ്പന്‍, ശറഫുദ്ദീന്‍ വെണ്‍മയനാട്, നിസാമുദ്ദീന്‍ ഫൈസി (ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍), അബ്ദുറഹ്്മാന്‍ മുസ്്‌ലിയാര്‍ കൊടക്് (മജ്‌ലിസുന്നൂര്‍ കണ്‍വീനര്‍), സലീം എടക്കര (ആമില കണ്‍വീനര്‍), അലവി ഫൈസി കുളപ്പറമ്പ് (അഹ്്്‌ലുസ്സുന്ന പാഠശാല കണ്‍വീനര്‍), സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ (സംഘടന സ്‌കൂള്‍ കണ്‍വീനര്‍), കെ.ഇ മുഹമ്മദ് മുസ്്‌ലിയാര്‍ (ഇസ്്‌ലാമിക് ലേണിങ് സ്‌കൂള്‍ കണ്‍വീനര്‍), ഇബ്‌റാഹിം ഫൈസി പേരാല്‍ (ആസൂത്രണം കണ്‍വീനര്‍), ഹംസ റഹ്്മാനി കൊണ്ടിപ്പറമ്പ്് (പ്രസിദ്ധീകരണം കണ്‍വീനര്‍), പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാര്‍, സയ്യിദ് പൂക്കോയ തങ്ങള്‍, ഉമര്‍ ഫൈസി മുക്കം, മഹ്്മൂദ് സഅദി, എസ്.കെ ഹംസഹാജി, അഹ്്മദ് ഉഖൈല്‍ (സെക്രട്ടേറിയറ്റ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു ചെലവു കണക്കും പിണങ്ങോട് അബൂബക്കര്‍ അവതരിപ്പിച്ചു. ചീഫ് റിട്ടേര്‍ണിങ് ഓഫീസര്‍ പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Share.