മതപ്രബോധനത്തിന് പാരസ്പര്യത്തിന്റെ മാതൃക പിന്തുടരണം. ജമലുല്ലൈലി

0

കോഴിക്കോട്: മതപ്രബോധനത്തിന് മുൻകാല നേതാക്കളുടെ പരസ്പര സൗഹൃദത്തിന്റെ മാതൃക പിൻപറ്റണമെന്നും സ്വന്തം വിശ്വാസങ്ങൾ സ്വീകരിക്കുന്നതിനും അനുഷ്ടിക്കുന്നതിനും ഇതര വിശ്വാസികൾക്ക് സൗകര്യവും സംരക്ഷണവും നൽകിയിരുന്ന പൂർവ്വിർ അടയാളപ്പെടുത്തിയത് മതത്തിന്റെ ശരിയായ നിഷ്ടകളായിരുന്നു എന്നത് ഇന്നിന്റെ സമൂഹം തിരിച്ചറിയണമെന്നും എസ്.വൈ.എസ്.സംസ്ഥാന ജന.സിക്രട്രറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി പറഞ്ഞു. സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ ലീഡേഴ്സ് (കൗൺസിൽ)മീറ്റ് എലത്തൂരിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള സർക്കാറിന്റെ സംഘ് പരാ വാർ പ്രീണനത്തിനെയും മദ്യനയത്തേയും കൗൺസിൽ പ്രമേയത്തിലൂടെ പ്രതിഷേധിച്ചു.കേന്ദ്ര സർക്കാറിന്റെ ഫാഷിസ്റ്റ് നിലപാടുകളെ പ്രതിരോധിക്കാൻ മതേതര ചേരി പരസ്പര വിയോജിപ്പുകൾ മാറ്റി വെച്ച് ശക്തി നേടണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് സി.എച്ച്.മഹ്മൂദ് സഅദി അധ്യക്ഷത വഹിച്ചു. സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി.നാസർ ഫൈസി കൂടത്തായി കർമ്മ പദ്ധതി അവതരിപ്പിച്ചു.ഉമ്മർ ഫൈസി മുക്കം, ആർ.വി.കുട്ടിഹസ്സൻ ദാരിമി, മലയമ്മ അബൂബക്കർ ഫൈസി, കെ.പി.കോയ, സൈനുൽ ആബിദീൻ തങ്ങൾ നടക്കാവ്, സയ്യിദ് അലി തങ്ങൾ പേരാമ്പ്ര, അഷ്റഫ് ബാഖവി ചാലിയം,പി . ഹസൈനാർ ഫൈസി, സയ്യിദ് മുബശിർ തങ്ങൾ, ഒ.പി.അഷ്റഫ്, അഹമ്മദ് കുട്ടി ഹാജി കിനാലൂർ, എ- ടി – മുഹമ്മദ് മാസ്റ്റർ, ഉമ്മർ ബാഖവി പൂളപ്പോയിൽ, മാട്ടുവയിൽ അബ്ദുറഹിമാൻ, ഇ.സി.ദസ്ത, അയ്യുബ് കൂളിമാട്, കെ-എൻ- എസ് മൗലവി, ടി.വി.സി.സമദ് ഫൈസി, നടുക്കണ്ടി അബൂബക്കർ,കെ .എം.എ.റഹ്മാൻ, റഫീഖ് വാകയാട്, കെ-എം.നിസാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. അബ്ദുല്ലത്തീഫ് മാസ്റ്റർ കുട്ടമ്പൂർ സ്വാഗതവും ജമാൽ പോലൂർ നന്ദിയും പറഞ്ഞു.

Share.