മോചനം സന്തോഷകരം: എസ്.വൈ.എസ്

0

കോഴിക്കോട്: ഒരു വര്‍ഷത്തിലധികമായി യമനില്‍ തീവ്രവാദികളുടെ പിടിയിലായിരുന്ന മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത സന്തോഷകരമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു.
വൈദികന്റെ മോചനത്തിന് ഇടപെട്ട ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ കാബൂസിന്റെ നിലപാട് ഇസ്‌ലാമിക സഹവര്‍ത്തിത്വത്തിന്റെ സവിശേഷതയാണെന്നും ഒമാന്‍ ഗവണ്‍മെന്റും ഇന്ത്യന്‍ വിദേശകാര്യ വകുപ്പും മറ്റ് ബന്ധപ്പെട്ടവരും അഭിനന്ദനമര്‍ഹിക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

Share.