സുന്നീ അഫ്കാര്‍ ത്രൈമാസ പ്രചാരണ കാമ്പയിനിന്റെ ഭാഗമായുള്ള പദ്ധതികള്‍

0

സുന്നീ അഫ്കാര്‍ ത്രൈമാസ പ്രചാരണ കാമ്പയിനിന്റെ ഭാഗമായുള്ള പദ്ധതികള്‍
ലക്ഷ്യം : 50000 വരിക്കാരെ ചേര്‍ക്കല്‍
ü : 30000 വാര്‍ഷിക വരിക്കാര്‍
ü :20000 ദ്വൈവര്‍ഷ വരിക്കാര്‍
കാമ്പയിന്‍ ഘടനയും കര്‍മ്മ പദ്ധതികളും:-
v ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റികള്‍, പഞ്ചായത്തു കമ്മിറ്റികള്‍ എന്നീ മൂന്നു ഘടകങ്ങളുടെ നേതൃത്വത്തിലും പ്രത്യേക പരിപാടികള്‍ നടക്കണം
v ജില്ലാ കമ്മിറ്റി:-
കോടിപതികളും ലക്ഷപ്രഭുക്കളുമായി ഏറ്റവും ഉയര്‍ന്ന സാമ്പത്തിക നിലവാരമുള്ള 200ല്‍ കുറയാത്ത സമ്പന്ന ഉദാരരെ, നിശ്ചിത ദിവസം പ്രത്യേക കേന്ദ്രത്തിലേക്ക് എക്‌സലന്റെ ക്ഷണം നല്കി വിളിച്ചു കൂട്ടി സംഗമം നടത്താന്‍ നേതൃത്വം നല്കണം
· ജില്ലാ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ ഇതില്‍ സംബന്ധിക്കണം. ജില്ലയിലെ സമസ്തയുടെ ഉന്നത നേതാക്കളുടെയും പരമാവധി സാന്നിദ്ധ്യം ഉറപ്പു വരുത്തണം.
· സാമ്പത്തിക രംഗവും ആഡംബര ജീവിതവുമെല്ലാം ബന്ധപ്പെടുത്തി ആത്മീയോര്‍ജ്ജം ലഭിക്കുന്ന ഒരു മണിക്കൂര്‍ പ്രസംഗമാണ് ഇതിലെ പ്രധാന അജണ്ട.
· അതിപ്രശസ്തനല്ലെങ്കിലും, സൂക്ഷ്മജീവിതം നയിക്കുന്നതിലൂടെ വാക്കുകള്‍ക്ക് പ്രതിഫലനം നല്‍കാനാവുന്നവരായിരിക്കണം ഈ പ്രഭാഷകര്‍.
· വായനയിലെ നന്മയും ഗുണവും പരാമര്‍ശിച്ച്, സമസ്തയുടെ പാരമ്പര്യവും ആദര്‍ശ മഹത്വവും ഉള്‍ക്കൊള്ളിച്ച്, സുന്നീ അഫ്കാറിന്റെ ഉള്ളടക്കത്തിലെത്തുന്ന ഈ ഉദ്‌ബോധനത്തിനൊടുവില്‍ സ്വന്തം ചെലവില്‍ അടുത്ത കുടുംബക്കാര്‍ ഉള്‍ക്കൊള്ളുന്ന 10 വീടുകളില്‍ 2 വര്‍ഷത്തേക്കു വാരിക എത്തിക്കുന്ന ബാധ്യത ഇവര്‍ സ്വയം ഏറ്റെടുക്കണം.
v കൃത്യമായി ലക്ഷ്യം വെച്ച് കണിശതയോടെ ഇതു നടപ്പിലാക്കിയാല്‍ 50% മെങ്കിലും നേട്ടം പ്രതീക്ഷിക്കാം. എങ്കില്‍ ഫലം ഇങ്ങനെ
v 14 X 100 = 1400X10=14000 ദ്വൈ വര്‍ഷ വരിക്കാര്‍.
v വെല്‍ സൗണ്ട് മീറ്റ് എന്നാണ് ഇതിന്റെ പേര്.
v മണ്ഡലം കമ്മിറ്റി:-
· പ്രസ്ഥാനികാനുഭാവികളായ ഉദ്യോഗസ്ഥരെ സംഘടിപ്പിച്ച് വരിക്കാരാക്കേണ്ട ചുമതല മണ്ഡലം കമ്മിറ്റികള്‍ക്കാണ്.
· സമസ്ത എംപ്ലോയീസ് അസോസിയേഷന്റെ സഹകരണത്തോടെ, നിശ്ചിത ദിവസം, പ്രത്യേക കേന്ദ്രത്തിലേക്ക് sys മണ്ഡലം കമ്മിറ്റി ഇവര്‍ക്ക് പ്രൗഢമായ ക്ഷണക്കത്തൊരുക്കി സംഘടിപ്പിക്കണം.
· ഔദ്യോഗിക കൃത്യ നിര്‍വഹണങ്ങളെ ആത്മീയമായി വിശകലനം ചെയ്ത് ഈമാനികോര്‍ജ്ജം ലഭിക്കുന്ന ഒരു മണിക്കൂര്‍ അവതരണം ഈ സംഗമത്തില്‍ നടക്കണം.
· ജില്ലാകമ്മിറ്റി പ്രഭാഷകന്റേതു തന്നെയായിരിക്കണം അവതാരകന്റെ യോഗ്യത.
· ഇവരില്‍ നിന്നു 50 പേരെങ്കിലും രണ്ടു വര്‍ഷ വരിക്കാരാകുന്ന വിധമാണ് അവതരണം അവസാനിപ്പിക്കേണ്ടത്.
v ഫലം ഇങ്ങനെ കണക്കാക്കാം
v 120X50 = 6000 ദ്വൈവര്‍ഷ വരിക്കാര്‍
v സമസ്ത എംപ്ലോയീസ് മീറ്റ് എന്നാണ് ഇതിന്റെ പേര്.
v പഞ്ചായത്തു കമ്മിറ്റി:-
· യൂനിറ്റു തലങ്ങളില്‍ വ്യക്തി സമ്പര്‍ക്കങ്ങളിലൂടെ വരിക്കാരെ ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ നേതൃത്വം പഞ്ചായത്തു കമ്മിറ്റികള്‍ക്കാണ്.
· ഒരു പഞ്ചായത്തിന്റെ മിനിമം ക്വാട്ട 100 വരിക്കാരാണ്.
· മിനിമം 20 വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്ന പ്രവര്‍ത്തകനു കമ്മീഷനു പുറമെ ആകര്‍ഷകമായ സമ്മാനങ്ങള്‍ പ്രഖ്യാപിക്കപ്പെടണം.
· 50 വാര്‍ഷിക – അര്‍ദ്ധവാര്‍ഷിക വരിക്കാരെ ചേര്‍ത്തവരെ പ്രോത്സാഹന സമ്മാനത്തില്‍ ഒന്നു കൂടി പരിഗണിക്കണം.
v ഉദ്ഘാടനത്തിനു പ്രത്യേക ചടങ്ങു വേണമെന്നില്ല. ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേരില്‍ കണ്ട് പ്രസ്തുത ഉദ്ഘാടകനെ വരിക്കാരനായി ചേര്‍ക്കാന്‍ ക്രമീകരണം നടത്തിയാല്‍ മതി.
v കാമ്പയിന്‍ പ്രചാരണത്തിനായി, പ്രസ്തുത ജില്ലാതല ഉദ്ഘാടനം, സചിത്രം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടായി പുറത്തു വരണം

Share.