റബീഅ് കാമ്പയിന്‍ സര്‍ക്കുലര്‍

0

SYS സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന
റബീഅ് കാമ്പയിന്‍ സര്‍ക്കുലര്‍

കാലയളവ് : 2017 – നവമ്പര്‍ 18 – ഡിസംബര്‍. 17
പ്രമേയം : പ്രകാശമാണ് തിരുനബി (സ്വ)
പദ്ധതികള്‍ :-
സംസ്ഥാന കമ്മിറ്റി
· കാമ്പയിന്‍ ഉദ്ഘാടനം
സ്വഫര്‍ 29- പാണക്കാട്
· സംസ്ഥാന തല പ്രമേയ പ്രബന്ധ മത്സരം
? മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ – പൊതുജനങ്ങള്‍
? അമുസ്‌ലിംകള്‍
· മദ്ധ്യ കേരളത്തില്‍ സമാപന റാലി
ജില്ലാ കമ്മിറ്റികള്‍
· നവമ്പര്‍ 18 നു ജില്ലാതല നബിദിന വിളംബരറാലി
മണ്ഡലം കമ്മിറ്റികള്‍
· ഏകദിന നബിദിന ക്യാമ്പ്
? പ്രമേയവുമായി ബന്ധപ്പെട്ട പ്രാമാണിക വിശകലനത്തിനായി പണ്ഡിത സദസ്സ്
? പൊതു വിശകലനങ്ങള്‍ക്കായി പൊതു സദസ്സ്
മേഖല/ ഏരിയ/ പഞ്ചായത്തു കമ്മിറ്റികള്‍
· നബിദിന സംയുക്ത ബഹുജന റാലികള്‍
യൂനിറ്റ് കമ്മിറ്റികള്‍
· മൗലൂദ് മജ്‌ലിസുകള്‍
· മിഹ്മാനെ മൗലിദ്
ജില്ലാ കമ്മിറ്റികളുടെ ശ്രദ്ധക്ക്
· നവമ്പര്‍ 4 -നകം ജില്ലാ കമ്മിറ്റി ചേര്‍ന്ന് കാമ്പയിന്‍ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ ആസൂത്രണം ചെയ്യണം
· നവമ്പര്‍ 18 ലെ വിളംബര റാലിയില്‍ ആമില അംഗങ്ങളുടെയും പൊതു ജനങ്ങളുടെയും പങ്കാളിത്തം മണ്ഡലം കമ്മിറ്റികള്‍ക്ക് ക്വാട്ട നിശ്ചയിച്ച് ഉറപ്പു വരുത്തണം.
· മണ്ഡലം കമ്മിറ്റികള്‍ നേതൃത്വം നല്‌കേണ്ട ഏകദിന ക്യാമ്പിന്റെ തിയ്യതികളും സ്ഥലങ്ങളും നവമ്പര്‍ 10 നു മുമ്പായി കൃത്യമായി ശേഖരിക്കണം.
· പഞ്ചായത്ത് /മേഖല/ ഏരിയ തല റാലികള്‍ ജില്ലയില്‍ എല്ലായിടത്തും നടക്കുന്നുവെന്നു മണ്ഡലം കമ്മിറ്റികളെ നിരീക്ഷിച്ചും നിര്‍ദ്ദേശം നല്കിയും ഉറപ്പാക്കണം.
· യൂനിറ്റു തലത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട ‘മിഹ്മാനെ മൗലിദ്’ പുതിയ പദ്ധതിയാണ്.
· സംസ്ഥാനതല നേതാക്കളുടെയും സെക്രട്ടറിയേറ്റു അംഗങ്ങളുടെയും വീടു മുതല്‍ യൂനിറ്റു കമ്മിറ്റി അംഗങ്ങളുടെയും ആമില അംഗങ്ങളുടേതുമടക്കം SYS ന്റെ ഓരോ ഔദ്യോഗിക അംഗങ്ങളുടെയും വീട്ടില്‍ റബീഅ് മാസം തീരുന്നതിനു മുമ്പ് വീട്ടുകാര്‍ക്കു പുറമെ ഒരാളെയെങ്കിലും അതിഥിയായി പങ്കെടുപ്പിച്ച് മൗലിദ് സദസ്സൊരുക്കണം. ഇതാണ് മിഹ്മാനെ മൗലിദ് കൊണ്ടുദ്ദേശിക്കുന്നത്.
· റബീഅ് അവസാന ദിവസം മദ്ധ്യകേരളത്തിലെ സൗകര്യപ്രദമായൊരു കേന്ദ്രത്തില്‍ വെച്ച് നടക്കുന്ന റാലിയോടെയാണ് ക്യാമ്പ് സമാപിക്കുക. സ്ഥലവും തിയ്യതിയും പിന്നീട് അറിയിക്കും. പക്ഷേ, ഈ കാര്യം ഇപ്പോള്‍ തന്നെ ഓരോ യോഗത്തിലും ശ്രദ്ധയില്‍പ്പെടുത്തണം.
· ക്യാമ്പയിന്‍ വിജയത്തിനായി ഓരോ ജില്ലയും കോര്‍ഡിനേറ്ററെ നിശ്ചയിക്കുകയോ ജനറല്‍ സെക്രട്ടറി കാര്യക്ഷമതയോടെ ശ്രദ്ധ പുലര്‍ത്തുകയോ വേണം.
· നവമ്പര്‍ 10 നകം ജില്ലാ കോര്‍ഡിനേറ്ററുടെ പേരു വിവരവും ജില്ലയിലെ കാമ്പയിന്‍ കാല പദ്ധതികളും സംസ്ഥാന കമ്മിറ്റി ഓഫീസില്‍ അറിയിക്കണം
· കാമ്പയിന്‍ അവസാനിക്കുമ്പോള്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നതിനനുസരിച്ച് ജില്ലയിലെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഓഫീസിനു സമര്‍പ്പിക്കണം.
സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍
പ്രസിഡണ്ട് SYS ജ. സെക്രട്ടറി SYS
റഹ്മത്തുല്ലാ ഖാസിമി, മൂത്തേടം ഹംസ റഹ്മാനി, കൊണ്ടിപറമ്പ്
കണ്‍വീനര്‍ കോര്‍ഡിനേറ്റര്‍
റബീഅ് കാമ്പയിന്‍ റബീഅ് കാമ്പയിന്‍

Share.