സമസ്ത പുനരധിവാസ പദ്ധതി ഫണ്ട്: റിയാദ് എസ്.വൈ.എസ് ആദ്യഗഡു കൈമാറി

0

ചേളാരി: പ്രളയക്കെടുതിക്ക് ഇരയായവര്‍ക്കായി സമസ്ത രൂപീകരിച്ച പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് എസ്.വൈ.എസ് റിയാദ് കമ്മിറ്റി നല്‍കുന്ന തുകയുടെ ആദ്യഗഡു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി. ജന. സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുഹമ്മദ് കോയ തങ്ങള്‍ ചെട്ടിപ്പടി, കെ. കോയാമു ഹാജി, മുഹമ്മദ് വേങ്ങര, ഹമീദ് ക്ലാരി, ആരിഫ് ബാഖവി, നൗഷാദലി ഹുദവി, അബൂബക്കര്‍ കാടപ്പടി സംബന്ധിച്ചു.

Share.