എസ്.വൈ.എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ് സെപ്റ്റംബര്‍ 29ന്

0

കോഴിക്കോട്: സുന്നി യുവജനസംഘം സംസ്ഥാന എക്‌സിക്യൂട്ടിവ് ക്യാംപ് സെപ്റ്റംബര്‍ 29ന് മലപ്പുറം നീറാട് ഗസ്സാലി ഹെറിറ്റേജ് ഹോമില്‍ നടക്കും. രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരേയാണ് ക്യാംപ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന അവലോകനവും അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള കര്‍മപദ്ധതി രൂപീകരണവും ക്യാംപില്‍ നടക്കും. ആദര്‍ശം, വിഭ്യാഭ്യാസം, ശാസ്ത്രീയ സംഘാടനം, ആത്മീയ സംസ്‌കരണം, സന്നദ്ധ സേവനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടക്കും.
ഒക്ടോബര്‍ 25ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന സംസ്ഥാന ആദര്‍ശ സമ്മേളനത്തിന്റെ പ്രഖ്യാപനം,സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ശാഖാ തലം മുതല്‍ സംസ്ഥാന തലം വരെ നടന്ന അദാലത്ത് പൂര്‍ത്തികരിച്ച കീഴ്ഘടകങ്ങള്‍ക്കുള്ള അംഗീകാര പത്രവിതരണം എന്നിവയും നടക്കും.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ജില്ലാ സെക്രട്ടറിമാര്‍ എന്നിവരാണ് യോഗത്തല്‍ പങ്കെടുക്കുക.

Share.