എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഖത്തര്‍ ഇബ്രാഹിം ഹാജി വിടപറഞ്ഞു

0

കാസര്‍കോട്: എസ്.വൈ.എസ്.സംസ്ഥാന വൈസ് പ്രസിഡന്റും മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ട്രഷററും പ്രമുഖ വ്യവസായിയുമായിരുന്ന ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി(75) വിടപറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് ആറോടെ ദേളി സഅദിയ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്ന ഇബ്രാഹി ഹാജിയെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കീഴൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്, ദീര്‍ഘ കാലം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, എസ്.വൈ.എസ് ഉദുമ മണ്ഡലം ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

നിലവില്‍ കീഴൂര്‍ സംയുക്ത ജമാഅത്ത് ഉപദേശക സമിതി അംഗം, കളനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, എസ്.എം.എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, കളനാട് സി.എം.ഉസ്താദ് ഇസ്‌ലാമിക് അക്കാദമി ചെയര്‍മാന്‍, മുസ്‌ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഭാര്യ: ആമിന ഹജ്ജുമ്മ. മക്കള്‍: അബ്ദുല്‍ ലത്വീഫ്, അബ്ദുല്‍ ഖാദര്‍(ഇരുവരും ഖത്തര്‍), ഖദീജ, മൈമൂന, സഫിയ, സമീറ, സുമയ്യ.
മരുമക്കള്‍: ഖുബ്‌റ കട്ടക്കാല്‍, ഫരീദ പരയങ്ങാനം, ഖാദര്‍ കല്ലട്ര, അബൂബക്കര്‍ കളനാട്, ഹനീഫ് കുളിക്കുന്ന്, നാസര്‍ പാലാക്കി, ഷാനവാസ് പാദൂര്‍(ജില്ലാ പഞ്ചായത്തംഗം). പരേതരായ അബൂബക്കര്‍, ആസ്യുമ്മ എന്നിവരുടെ മകനാണ്.

സഹോദരങ്ങള്‍: സലീഖ, ഫാത്തിമ, പരേതരായ അബ്ദുല്‍ റഹിമാന്‍, മൊയ്തു, മുഹമ്മദ്. സൈനബ.

Share.