റബീഅ് കാമ്പയിന്‍ സമാപനവും മദ്ഹുറസൂല്‍ സമ്മേളനത്തിനും തുടക്കമായി

0

കളമശ്ശേരി: പ്രകാശമാണ് തിരുനബി എന്ന സന്ദേശം ഉയര്‍ത്തി എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തിവന്ന റബീഅ് കാമ്പയിന്‍ സമാപനവും മദ്ഹുറസൂല്‍ സമ്മേളനവും കളമശ്ശേരി മുട്ടം ഇമാം ബൂസ്വിരി നഗറില്‍ തുടക്കമായി. ഞാലകം ജമാഅത്ത് മസ്ജിദിന്റെ മുന്‍പില്‍ നിന്നും ആരംഭിച്ച ആമില വളണ്ടിയര്‍ പരേഡ് സമ്മേളന നഗരിയില്‍ എത്തിയതോടെയാണ് സമ്മേളനത്തിന് ഔദ്യോഗികമായ തുടക്കമായത്. മലപ്പുറം ജില്ലയില്‍ നിന്നും എത്തിയ ആയിരം ആമില വളണ്ടിയര്‍മാരാണ് പരേഡില്‍ പങ്കെടുത്തത്. അന്‍വര്‍ സാദത്ത് എം.എല്‍.എ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്ക് പതാക കൈമാറിക്കൊണ്ടാണ് പരേഡ് ഫഌഗ് ഓഫ് ചെയ്തത്. സയ്യിദ് ഷഫീഖ് തങ്ങള്‍ പ്രാര്‍ഥന നടത്തി. ഇമ്പിച്ചി കോയ തങ്ങള്‍, കെ.കെ.എസ് തങ്ങള്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പിണങ്ങോട് അബൂബക്കര്‍, കെ.എം മോയില്‍ കുട്ടി മാസ്റ്റര്‍, എ.എം പരീത്, ഓണംപിള്ളി മുഹമ്മദ് ഫൈസി, സലീം എടക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share.