റബീഅ് കാംപയിന്‍ സമാപനം: 17ന് എറണാകുളത്ത്

0

കൊച്ചി: സുന്നീ യുവജനസംഘം സംസ്ഥാന കമ്മിറ്റി പ്രകാശമാണ് തിരുനബി എന്ന പ്രമേയവുമായി സംഘടിപ്പിച്ചിരിക്കുന്ന റബീഅ് ക്യാംപയിനിന്റെ സമാപനം മദ്ഹുറസൂല്‍ സമ്മേളനത്തോടെ 17 ന് എറണാകുളത്ത് നടക്കും.
കളമശ്ശേരി മുട്ടത്ത് ഇമാം ബൂസ്വൂരി നഗരിയില്‍ ഞായറാഴ്ച വൈകിട്ട് മൂന്ന് മുതല്‍ വിവിധ പരിപാടികളോടെ നടക്കുന്ന സംസ്ഥാനതല സമാപന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം കണ്‍വീനര്‍ ഓണംപിള്ളി മുഹമ്മദ് ഫൈസിയും റബീഅ് കാംപയിന്‍ സമിതി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആമില വളണ്ടിയേഴ്‌സ് പരേഡ്, സൗഹൃദസംഗമം, മദ്ഹുറസൂല്‍ പ്രഭാഷണം, നഅ്‌തെ ഹബീബ് മെഹ്ഫില്‍ പ്രകീര്‍ത്തനസദസ്, സമാപനസമ്മേളനം, പ്രാര്‍ഥനാ മജ്‌ലിസ് എന്നിവയാണ് സമാപനസംഗമത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന വിവിധ പരിപാടികള്‍. ഉച്ചയ്ക്ക് രണ്ടരയോടെ കളമശ്ശേരി ഞാലകം ജുമുഅത്ത് പള്ളി പരിസരത്തുനിന്ന് ആമില പരേഡ് ആരംഭിക്കും. സയ്യിദ് ശഫീഖ് തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കും. സംസ്ഥാന ഭാരവാഹികളുടെയും സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും നേതൃത്വത്തില്‍ പ്രത്യേക യൂനിഫോമണിഞ്ഞ ആയിരത്തോളം ആമില വളണ്ടിയര്‍മാര്‍ പരേഡില്‍ അണിനിരക്കും.
അസ്വര്‍ നിസ്‌കാരാനന്തരം മുട്ടത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ സൗഹൃദസംഗമവും മദ്ഹുറസൂല്‍ പ്രഭാഷണവും സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഐ.ബി. ഉസ്മാന്‍ ഫൈസി അധ്യക്ഷനാകും. എം.എല്‍.എ മാരായ പി.ടി തോമസ്, ഇബ്രാഹിം കുഞ്ഞ്, ടി.എ. അഹമ്മദ് കബീര്‍, ഹൈബി ഈഡന്‍, എം.സ്വരാജ്, അന്‍വര്‍ സാദത്ത്, മുന്‍ എം.എല്‍.എ എ.യുസൂഫ്, സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ പ്രസംഗിക്കും.
പിണങ്ങോട് അബൂബക്കര്‍ ആമുഖ പ്രഭാഷണവും സിംസാറുല്‍ ഹഖ് ഹുദവി മദ്ഹുറസൂല്‍ പ്രഭാഷണവും നടത്തും. എം.എം.പരീത് സ്വാഗതവും കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറയും. മഗ് രിബ് നിസ്‌കാരാനന്തരം നഅ്‌തെ ഹബീബ് മെഹ്ഫില്‍ പ്രകീര്‍ത്തനസദസ് ആരംഭിക്കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നല്‍കും. തുടര്‍ന്നു നടക്കുന്ന കാംപയിന്‍ സമാപനസംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അധ്യക്ഷനാകും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആമുഖ പ്രഭാഷണം നടത്തും.
സമസ്ത ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, ഉമര്‍ മുസ്്‌ലിയാര്‍ കൊയ്യോട്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവര്‍ പ്രസംഗിക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം,നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പ്രമേയപ്രഭാഷണം നടത്തും.
സംസ്ഥാനതല പ്രബന്ധ മത്സരത്തിലെ വിജയികള്‍ക്ക് മെട്രോ മുഹമ്മദ് ഹാജി അവാര്‍ഡ് ദാനം നിര്‍വഹിക്കും. പ്രാര്‍ഥനാ മജ്‌ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, മാണിയൂര്‍ അഹമ്മദ് മൗലവി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
സമസ്ത കേന്ദ്ര മുശാവറാംഗങ്ങളായ കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, ഇ.എസ്. ഹസന്‍ ഫൈസി, ഉമര്‍ ഫൈസി മുക്കം, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, എസ്.എം.കെ തങ്ങള്‍ തൃശൂര്‍, പൂക്കോയ തങ്ങള്‍ ചന്തേര, ഹൈദ്രോസ് മുസ്‌ലിയാര്‍ കുന്നം, ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, നൗഷാദ് ബാഖവി ചിറയിന്‍കീഴ്, സയ്യിദ് ശഫീഖ് തങ്ങള്‍, സയ്യിദ് അബ്ദുല്ല തങ്ങള്‍, ഹദ്‌യത്തുല്ലാ തങ്ങള്‍, കെ.കെ.എസ് വെട്ടിച്ചിറ, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി തുടങ്ങിയവര്‍ സംഗമത്തില്‍ സംബന്ധിക്കും.
എസ്.വൈ.എസ് എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഫൈസി, സംഘാടകസമിതി ഭാരവാഹികളായ ഹുസൈന്‍ ഹാജി, സെയ്ദുമുഹമ്മദ് ഹാജി, മുഹമ്മദ് ഹാജി കളമശ്ശേരി , മുട്ടം കബീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share.