ബീഅ് കാംപയിനിന് തലസ്ഥാന നഗരിയില്‍ പ്രൗഢോജ്ജ്വല സമാപ്തി

0

വാദിതൈ്വബ (തിരുവനന്തപുരം): എസ്.വൈ.എസ് റബീഅ് കാംപയിനിന് തലസ്ഥാന നഗരിയില്‍ പ്രൗഢോജ്ജ്വല സമാപ്തി. ‘മുഹമ്മദ് നബി (സ) അനുപമ വ്യക്തിത്വം’ പ്രമേയത്തില്‍ ഒരുമാസം നീണ്ടുനിന്ന കാംപയിനിന് സമാപനം കുറിച്ച് ആമില പരേഡ്, പ്രവാചക പ്രകീര്‍ത്തന സദസ്, പൊതുസമ്മേളനം എന്നിവ നടന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച ആമില പരേഡ് നഗരം ചുറ്റി ഗാന്ധി പാര്‍ക്കിലെ വാദിതൈ്വബയില്‍ സംഗമിച്ചു. എസ്.വൈ.എസ് ആമില അംഗങ്ങളും തിരുവനന്തപുരം ജില്ലാ എസ്.കെ.എസ്.എസ്.എഫ് വിഖായ അംഗങ്ങളും പരേഡില്‍ അണിനിരന്നു.

പരേഡ് ഫ്‌ളാഗ്ഓഫും സമാപന സംഗമ ഉദ്ഘാടനവും സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. റവ. ഡോ. ജെ.ഡബ്ല്യു പ്രകാശ് സൗഹൃദ പ്രഭാഷണം നിര്‍വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ്, ഹാജി യു. മുഹമ്മദ് ശാഫി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി. പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, ബീമാപള്ളി റഷീദ് സംബന്ധിച്ചു. കാംപയിന്‍ സമിതി കണ്‍വീനര്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പ് സ്വാഗതവും ഷാനവാസ് കണിയാപുരം നന്ദിയും പറഞ്ഞു.

ആമില പരേഡിന് ഭാരവാഹികളായ എ.എം പരീത് എറണാകുളം, ഹസന്‍ ആലങ്കോട്, കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍ ഇടുക്കി, നിസാര്‍ പറമ്പന്‍, മുഹമ്മദ് ഉഖൈല്‍ കൊല്ലം, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, ടി.കെ മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, ശരീഫ് ദാരിമി നീലഗിരി, സലീം എടക്കര നേതൃത്വം നല്‍കി. പ്രകീര്‍ത്തന സദസിന് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, വിഴിഞ്ഞം സഈദ് മുസ്‌ലിയാര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, അബൂബക്കര്‍ ബാഖവി മലയമ്മ, ശരീഫ് ദാരിമി കോട്ടയം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍, ഷാജഹാന്‍ ദാരിമി പനവൂര്‍, നസീര്‍ഖാന്‍ ഫൈസി, സുലൈമാന്‍ ദാരിമി ഏലംകുളം നേതൃത്വം നല്‍കി. ജില്ലാ വിളംബര റാലി, സെമിനാര്‍, മണ്ഡലംതലത്തില്‍ മെഹ്ഫിലെ അഹ്‌ലുബൈത്ത്, പഞ്ചായത്ത് തലത്തില്‍ ഗുല്‍ഷാനെ നഅ്ത്, മൗലിദ് മുസാബഖ, സന്ദേശ റാലി, യൂനിറ്റ് തലത്തില്‍ മിഹ്മാനെ മൗലിദ്, പ്രമേയ പ്രഭാഷണങ്ങള്‍ എന്നിവ കാംപയിനിന്റെ ഭാഗമായി നടന്നു.

Share.