എസ്.വൈ.എസ്. അറുപതാം വാര്‍ഷികം പ്രചരണം, മീഡിയ കമ്മിറ്റികള്‍ രൂപീകരിച്ചു

0

കാസര്‍കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14, 15, 16 തീയ്യതികളില്‍ കാസര്‍കോട് ചെര്‍ക്കള വാദി തൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. അറുപതാം വാര്‍ഷിക സംസ്ഥാന മഹാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം കമ്മിറ്റിക്ക് കീഴില്‍ പ്രചരണ മീഡിയ കമ്മിറ്റികള്‍ രൂപീകരിച്ചു. യോഗത്തില്‍ എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് എം.എ. ഖാസിം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ചന്തേര പൂക്കോയ തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, അബ്ബാസ് ഫൈസി പുത്തിഗെ, അഹമ്മദ് തേര്‍ളായി, ഖത്തര്‍ ഇബ്രാഹിം ഹാജി, ഖത്തര്‍ അബ്ദുല്ലഹാജി, എന്‍.പി. അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, ഇബ്രാഹിം ഫൈസി പള്ളങ്കോട് തുടങ്ങിയവര്‍ സംസരിച്ചു.

പ്രചരണം: ഖത്തര്‍ ഇബ്രാഹിം ഹാജി (ചെയര്‍മാന്‍), ഖത്തര്‍ അബ്ദുല്ല ഹാജി (വൈസ് ചെയര്‍മാന്‍), ഇബ്രാഹിം ഫൈസി ജെഡിയാര്‍ (കണ്‍വീനര്‍), അബൂബക്കര്‍ സാലൂദ് നിസാമി, കെ.യു. ദാവൂദ്, താജുദ്ദീന്‍ ചെമ്പരിക്ക, ബഷീര്‍ ദാരിമി തളങ്കര, എം.എ. ഖലീല്‍, റഷീദ് ബെളിഞ്ചം (അംഗങ്ങള്‍)
മീഡിയ: ബദറുദ്ദീന്‍ ചെങ്കള (ചെയര്‍മാന്‍), ഹമീദ് കുണിയ (കണ്‍വീനര്‍), പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, ഷഫീഖ് ആലിങ്കല്‍, ഫഹദ് മുനീര്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, ടി.എ. ഷാഫി, ബഷീര്‍ ആറങ്ങാടി, എ.ബി. കുട്ടിയാനം, മന്‍സൂര്‍ കളനാട്, ഹാഷിര്‍ നെടുവാട്ട്, യു. സഹദ് ഹാജി, സി.ഐ. സലാം. (അംഗങ്ങള്‍).
എസ്.വൈ.എസ് ശാഖാ, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികള്‍ നടത്തുന്ന പരിപാടികളുടെ വിവരങ്ങളും ഫോട്ടോകളും waditwaiba.mcksd@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അറിയിക്കണമെന്ന് മീഡിയാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share.