കാല്‍ലക്ഷം ”ശജറത്തു തൈ്വബ” നടും- SYS

0

കോഴിക്കോട്: സുന്നി യുവജന സംഘം 60-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ ഭാഗമായി കാല്‍ലക്ഷം മരം നടും. 414 റൈഞ്ചുകളില്‍ തെരഞ്ഞെടുക്കപ്പെട്ട 60 സ്ഥലങ്ങളിലാണ് മരങ്ങള്‍ നടുക. 2014 ജനുവരി 5 ഞായര്‍ രാവിലെ 11 മണിക്കാണ് മരം നടല്‍ ചടങ്ങ്. സമ്മേളന നഗരിയെ അനുസ്മരിക്കുന്ന ശജറത്തു തൈ്വബ എന്ന നൈം ബോര്‍ഡും സ്ഥാപിക്കും.
പള്ളി, മദ്‌റസ, പോലീസ് സ്റ്റേഷന്‍, പോസ്റ്റ് ഓഫീസ്, സ്‌കൂള്‍, കോളേജ്, ബസ് സ്റ്റോപ്പ് എന്നിവടങ്ങിലാണ് മരങ്ങള്‍ നടേണ്ടത്. തണല്‍ മരങ്ങള്‍, മാവ്, പ്ലാവ്, കേരം, ആരിവേപ്പ് തുടങ്ങിയ കൂടുതല്‍ ഉപകാരപ്രദങ്ങളായ മരങ്ങളാണ് വെച്ച്പിടിപ്പിത്തുക. ജനപ്രതിനിധികള്‍, പ്രകൃതി പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ സാദാത്തുകള്‍, മതപണ്ഡിതര്‍ തുടങ്ങിയവരാണ് മരം നടല്‍ കര്‍മ്മം നടത്തുക.
സ്വാഗതസംഘംയോഗത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ആദ്ധ്യക്ഷം വഹിച്ചു. ഉമര്‍ഫൈസി മുക്കം സ്വാഗതം പറഞ്ഞു. എം.എ.ഖാസിം മുസ്‌ലിയാര്‍ കാസര്‍ഗോഡ്, സയ്യിദ് മുഹമ്മദ കോയ തങ്ങള്‍, അബ്ദുല്‍ റഹ്മാന്‍ കല്ലായി,സയ്യിദ ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍ , ഹാജി കെ. മമ്മദ് ഫൈസി, മെട്രോ മുഹമ്മദ ഹാജി കെ.എ. റഹ്മാന്‍ ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി സി.മൂസ കാടാമ്പുഴ, ഹസന്‍ ആലംകോട്, എ.എം.ഫരീദ് എറണാകുളം, മലയമ്മ അബൂബക്കര്‍ ബഖവി, അഹ്മദ് തേര്‍ളായി, ഇ. അലവി ഫൈസി കൂളപ്പറമ്പ്, ഒ. എം. ശരീഫ് ദാരിമി കോട്ടയം, മുസ്തഫ മുണ്ടുപാറ, ,െ നാസര്‍ ഫൈസി കൂടത്തായി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, ഇബ്രാഹീം ഫൈസി പേരാല്‍, ഖത്തര്‍ ഇബ്രാഹീം ഹാജി, ഷറഫുദ്ദീന്‍ മൗലവി വെന്‍മേനാട് എന്നിവര്‍ സംസാരിച്ചു.

 

Share.