ക്യാമ്പ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

0

സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സമാപന മഹാ സമ്മേളന ക്യാമ്പില്‍ സംബന്ധിക്കുന്നവര്‍ക്കായുള്ള രിജ്‌സട്രേഷന്‍ ഉദ്ഘാടനം സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.

കോഴിക്കോട്: സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സമാപന മഹാ സമ്മേളന ക്യാമ്പില്‍ സംബന്ധിക്കുന്നവര്‍ക്കായുള്ള രിജ്‌സട്രേഷന്‍ ഉദ്ഘാടനം സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഇരുപത്തിഅയ്യായിരം പ്രതിനിധികള്‍ സംബന്ധിക്കുന്ന ക്യാമ്പിന്റെ ബയോഡാറ്റ ജില്ലാ ഘടകങ്ങള്‍ മുഖേന ശാഖാ തലത്തിലേക്ക് വിതരണം ചെയ്തു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം സംഘടനാ വെബ്‌സൈറ്റായ www.sysstatecommittee.com ലഭ്യമാണ്.
ചടങ്ങില്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ കോയ തങ്ങള്‍, അബ്ദുല്‍ റഹ്മാന്‍ കല്ലായി,ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, ഉമര്‍ ഫൈസി മുക്കം, ഖാസിം മുസ്‌ലിയാര്‍ കാസര്‍ഗോഡ്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.കെ.എസ്.തങ്ങള്‍, മൂസ ഹാജി കാടാമ്പുഴ, ഹാജി.കെ.മമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍,ആര്‍.വി.കുട്ടി ഹസ്സന്‍ ദാരിമി സംബന്ധിച്ചു. അഹ്മദ് തേര്‍ളായി നന്ദി പറഞ്ഞു.

 

 

Share.