എസ്.വൈ.എസ്. ഉദുമ മണ്ഡലം പൈതൃകത്തിന്റെ ഉണര്‍ത്തു വണ്ടി

0

ഉദുമ :പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘത്തിന്റെ അറുപതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എസ്.വൈ.എസ് ഉദുമ മണ്ഡലം പൈതൃകത്തിന്റെ ഉണര്‍ത്തു വണ്ടി ജനുവരി 4,5 ശനി, ഞായര്‍ ദിവസങ്ങളിലായി പ്രയാണം തുടങ്ങും.

ആധുനിക ഭ്രമത്തില്‍ ലയിച്ച് അധിനിവേശങ്ങളുടെ അതിപ്രസരവും, പുത്തന്‍ വാദികളുടെയും, ബാഹ്യശക്തികളുടെയും ഇടപെടല്‍ മൂലം ശിഥിലീകരിച്ച് കൊണ്ടിരിക്കുന്ന യുവ തലമുറയെ പതിനഞ്ച് നൂറ്റാണ്ട് മുമ്പ് ജീവിച്ച റസൂലിന്റെയും മഹാത്മാക്കളുടെയും പൈതൃകവും പുണ്യങ്ങളും സുകൃതങ്ങളും തിരിച്ച് നല്‍കുകയെന്നതാണ് ഉണര്‍ത്തു വണ്ടിയുടെ ലക്ഷ്യം.
ചെമ്പിരിക്ക മഖാം സിയാറത്തോടു കൂടി സമസ്ത ജില്ലാ സെക്രട്ടറി യു.എം. അബ്ദുള്‍ റഹ്മാന്‍ മുസ്ലിയാര്‍, ജാഥാ നായകന്‍ ശാഫി ഹാജി കട്ടക്കാലിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.കെ. അബ്ദുള്ള ഹാജി ഖത്തര്‍ ഡയറക്ടറും, താജുദ്ദീന്‍ ചെമ്പിരിക്ക കോര്‍ഡിനേറ്ററുമാണ്. പ്രചരണത്തിന്റെ ഉദ്ഘാടനം സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഉദ്ഘാടനം നിര്‍വ്വഹിക്കും. മണ്ഡലം സെക്രട്ടറി ഹമീദ് കുണിയ സ്വാഗതം പറയും. സമാപന സമ്മേളനം സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രൊ മുഹമ്മദ് ഹാജി ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാഗത സംഘം യോഗത്തില്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ശാഫി ഹാജി കട്ടക്കാല്‍, കെ.കെ. അബ്ദുള്ള ഹാജി, താജുദ്ദീന്‍ ചെമ്പിരിക്ക, ഹമീദ് കുണിയ, അബ്ദുള്‍ ഖാദര്‍ സഅദി, അബ്ദുള്‍ ഖാദര്‍ നദ്‌വി, കെ.എം. അബ്ദുള്‍ റഹ്മാന്‍ ഹാജി തൊട്ടി, ശാഫി ഹാജി ബേക്കല്‍, അബ്ദുള്‍ ഖാദര്‍ കളനാട്, ഷെരീഫ് കളനാട്, ശാഫി ദേളി, മഹ്മൂദ് ദേളി എന്നിവര്‍ സംബന്ധിച്ചു.

 

Share.