ശുഭ്രസാഗരം തീര്‍ത്ത് ജാമിഅഃ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

0
ഫൈസാബാദ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ 51-ാം വാര്‍ഷിക 49-ാം സനദ്ദാന മഹാ സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. ഫൈസാബാദ് നഗരിയിലേക്ക് ഒഴുകിയെത്തിയ വന്‍ ജനാവലിയെ സാക്ഷിയാക്കി ജാമിഅഃ നൂരിയ്യ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയുടെ പതാക വാനിലേക്ക് ഉയര്‍ത്തിയതോടെ ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിന് തുടക്കമായി.
ഉദ്ഘാന സമ്മേളനം ജാമിഅഃ ജനറല്‍ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം ശൈഖ് അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത ഉദ്ഘാടനം ചെയ്തു. ശൈഖ് ഹസന്‍ ഈദ് മുഖമ്മസ് മുഖ്യാതിഥിയായിരുന്നു. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി, അല്‍-മുനീര്‍ പ്രകാശനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍മാണ്‍ മുഹമ്മദലി സാഹിബിനു നല്‍കി നിര്‍വഹിച്ചു.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഹസന്‍ ഈദ് അല്‍ ബുഖമ്മസ്, സയ്യിദ്ബശീറലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ടി.എം ബാപ്പു മുസ്‌ലിയാര്‍, കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് സംസാരിച്ചു. കെ. മമ്മദ് ഫൈസി സ്വാഗവും മൂസ ബാസിത് നന്ദിയും പറഞ്ഞു.
Share.