പൈതൃകം നാം കാത്തുസൂക്ഷിക്കണം പ്രൊഫസര്‍ : കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

0

കാസര്‍കോട് : പ്രവാചകന്‍ മുഹമ്മദ് നബിയും അവിടുത്തെ സ്വഹാബത്തും കാണിച്ചുതന്ന മതത്തിന്റെ യഥാര്‍ത്ഥ ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തി ആ പൈതൃകങ്ങള്‍ നാം കാത്തുസൂക്ഷിക്കണമെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്ഥാപിച്ചു.

ഫെബ്രുവരിയില്‍ നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എസ്.വൈ.എസ്. ഉദുമ മണ്ഡലം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ ആരംഭകാലത്ത് തന്നെ അതിന്റെ യഥാര്‍ത്ഥ രീതി കേരളത്തിലും കാസര്‍കോടും എത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ആ പൈതൃകങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.വൈ.എസിന്റെയും ജംഇയത്തുല്‍ മുഅല്ലിമിന്റെയും എസ്.കെ.എസ്.എഫിന്റെയും അറുപതുവീതം വളണ്ടിയര്‍മാര്‍ അറുപത് വീതം പതാകകളേന്തിക്കൊണ്ട് മേല്‍പ്പറമ്പില്‍ പൈതൃകത്തിന് ഒരു സലൂട്ട് നല്‍കി. ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ നേതൃത്വം നല്‍കി. സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായി തെരഞ്ഞെടുത്ത ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി എന്നിവരെ മണ്ഡലം കമ്മിറ്റിക്കുവേണ്ടി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ കീഴൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മായിന്‍ ഹാജി എന്നിവര്‍ ആദരിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ ശാഫി ഹാജി കട്ടക്കാല്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ താജുദ്ദീന്‍ ചെമ്പരിക്ക സ്വാഗതം പറഞ്ഞു. എസ്.വൈ.എസ്. ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്‌ലിയാര്‍ പ്രമേയ പ്രഭാഷണം നടത്തി. ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം ഹനീഫ് ഹുദവി ദേലംപാടി, ഫാറൂഖ് കൊല്ലമ്പാടി എന്നിവര്‍ പ്രഭാഷണം നടത്തി. അബ്ബാസ് ഫൈസി പുത്തിഗെ, അബ്ദുള്‍ ഖാദര്‍ സഅദി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, സി.വി. ബാവഹാജി, ഹംസ കട്ടക്കാല്‍, മുബാറഖ് ഹസൈനാര്‍ ഹാജി, എ.പി. മുഹമ്മദ് ഹാജി, കെ.എം. അബ്ദുള്‍ റഹ്മാന്‍ ഹാജി, അബ്ദുള്‍ റഹ്മാന്‍ ആലൂര്‍, ഒ.കെ. അബ്ദുള്‍ റഹ്മാന്‍, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, ശാഫി ദേളി, എം.എച്ച്. മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ കടാംകോട്, ദാവൂദ് ചിത്താരി, ഷെരീഫ് കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡല സെക്രട്ടറി ഹമീദ് കുണിയ നന്ദിയും പറഞ്ഞു.

Share.