ആശയ വ്യതിയാനമില്ലാത്തത് സമസ്തക്ക് മാത്രം : ഹമീദലി ശിഹാബ് തങ്ങള്‍

0

SYS Prajaranam

 

കാസര്‍ഗോഡ് : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റണ്ട് എന്ന പ്രമേയവുമായി ഫെബ്രവരി 14, 15, 16, തിയ്യതികളില്‍ ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്. വൈ. എസ്. അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ പ്രചരണ കമ്മിറ്റിയുടെ പ്രചരണോല്‍ഘാടനത്തിന് പ്രൗഡോജ്ജലമായ തുടക്കം കുറിച്ചു.
കാസര്‍ഗോഡ് പുതിയ ബസ്റ്റാന്റ പരിസരത്ത് ചേര്‍ന്ന ഉല്‍ഘാടന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. കാലഘട്ടം എത്ര മാറിയാലും രൂപീകരണ കാലം മുതല്‍ ആശയ വ്യതിയാനമില്ലാതെ പ്രവര്‍ത്തിക്കുന്ന ഏക പ്രസ്ഥാവനമാണ് സമസ്തയെന്നും, അതിനു കാരണം സ്വാതികരും, ആലിമിങ്ങളും നിഷ്‌കളങ്കരുമായവരാണ് സമസ്ത കേരള ജംഇയത്തുല്‍ ഉലമയെ നയിക്കുന്നതെന്നും പ്രചരണ സമ്മേളനം ഉല്‍ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സമസ്ത ദക്ഷിണ കന്നഡ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ പ്രര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രചരണ കമ്മിറ്റി കണ്‍വീനര്‍ ഇബ്രാഹിം ഫൈസി ജെഡിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രടറി എം .എ ഖാസിം മുസ്ലിയാര്‍ പ്രമേയ പ്രഭഷണവും എസ്. വൈ. എസ് ജില്ലാ ജനറല്‍ സെക്രടറി അബ്ബാസ് ഫൈസി മുഖ്യ പ്രഭാഷണവും നടത്തി ,എം. എല്‍ .എ മാരായ പി.ബി. അബ്ദുല്‍ റസാഖ് , എന്‍.എ. നെല്ലിക്കുന്ന് , ഹാദിതങ്ങള്‍ , ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, പി.എസ്. ഇബ്രാഹിം ഫൈസി, അലിഫൈസി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സലിം നദ്‌വി വെളിയമ്പ്ര, മുഹമ്മദ് രാമന്തളി, അബ്ദുല്‍ സലാം സഖാഫി, അക്ബര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. എന്‍.പി. അബ്ദുല്‍ റഹിം മാസ്റ്റര്‍ കെ.പി. അബ്ദുല്‍ ഖാദര്‍ഫൈസി എസ്.പി. സലാഹുദിന്‍, ഹാഷിം അരിയില്‍, ബഷീര്‍ദാരിമി തളങ്കര, റഷീദ് ബെളിഞ്ചം, മുബറക്ക് ഹസൈനാര്‍ഹാജി, താജുദ്ദീന്‍
ചെമ്പരിക്ക, ഷാഫിഹാജി കട്ടക്കാല്‍, ഇസ്ഹാഖ് ഹാജി ചിത്താരി, ഹമിദ് കുണിയ, എം.എ. ഖലില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share.