എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശ പ്രയാണം ഫെബ്രുവരി 3,4,5 തിയ്യതികളില്‍

0

കാസര്‍ഗോഡ:് “പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് ” എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിതൈ്വബയില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണം ഫെബ്രുവരി 3,4,5 തിയ്യതികളില്‍ നടക്കും. എം. എ. ഖാസിം മുസ്ലിയാര്‍ ജാഥ നായകനും ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, മെട്രൊ മുഹമ്മദ് ഹാജി ഉപനായകരും അബ്ബാസ്‌ഫൈസി പുത്തിഗെ ഡയറക്ടറും ഇബ്രഹീംഫൈസി ജെഡിയാര്‍ കോര്‍ഡിനേറ്ററുമായുള്ള യത്ര ത്യക്കരിപ്പൂര്‍ ചന്ദേരയില്‍ നിന്ന് തുടങ്ങി ഹൊസങ്കടിയില്‍ സമാപിക്കും. വിവിധ മണ്ഢലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ പ്രഭാഷണം നടത്തും. ഇത് സംബന്ധിച്ച യോഗത്തില്‍ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹീം ഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി എം. എ. ഖാസിം മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രൊ മുഹമ്മദ് ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ്‌ഫൈസി പുത്തിഗെ, വര്‍ക്കിം സെക്രട്ടറി എന്‍ പി. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ കുന്നുംകൈ താജുദ്ദീന്‍ ചെമ്പരിക്ക, പി. എസ് ഇബ്രാഹീം ഫൈസി പള്ളങ്കോട്, അബൂബക്കര്‍ സാലൂദ് നിസാമി, റഷീദ് ബെളിഞ്ചം, കെ.യു. ദാവൂദ് ഹാജി, എം. എ ഖലീല്‍, ഹാശിം അരിയില്‍, മെയ്തു ചെര്‍ക്കള, ബദ്‌റുദ്ദീന്‍ ചെങ്കള, ഹമീദ് കുണിയ, സംസാരിച്ചു. കണ്‍വീനര്‍ ഇബ്രാഹീം ഫൈസി ജെഡിയാര്‍ സ്വാഗതം പറഞ്ഞു.

Share.