ജംഇയത്തുല്‍ മുദരിസീന്‍ ജില്ലാ സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

0

കാസര്‍കോട് : സമസ്ത കേരള ജംഇയത്തുല്‍ മുദരിസീന്‍-ദറസ്-അറബികോളേജ് വിദ്യാര്‍ത്ഥികളുടെ ജില്ലാ സംഗമം ഫെബ്രുവരി 2ന് കുണിയ മിഫ്താഉല്‍ ഇസ്‌ലാം മദ്രസ പരിസരത്ത് പ്രത്യേകം സജ്ജമാക്കുന്ന ശഹീദേ മില്ലത്ത് ഖാസി സി.എം. ഉസ്താദ് നഗറില്‍ വെച്ച് നടക്കും.
ഫെബ്രുവരി 2ന് രാവിലെ 9.30.ന് ക്യാമ്പ് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.50ന് കുണിയ ശറഫുല്‍ ഇസ്‌ലാം ജമാഅത്ത് പ്രസിഡണ്ട് ടി.കെ. അബ്ദുള്‍ റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തും. 10 മണിക്ക് കീഴൂര്‍-മംഗലാപുരം ദക്ഷിണ കനറ ജില്ലാ ഖാസി ത്വാഖ അഹമ്മദ് അല്‍ അസ്അരി അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങ് സമസ്ത ജംഇയത്തുല്‍ ഉലമ സംസ്ഥാന ട്രഷററും സമസ്ത കേരള ജംഇയത്തുല്‍ മുദരിസീന്‍ സംസ്ഥാന പ്രസിഡണ്ടുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജംഇയത്തുല്‍ മുദരിസീന്‍ ജില്ലാ പ്രസിഡണ്ട് പി.കെ. അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ജംഇയത്തുല്‍ മുദരിസീന്‍ ജില്ലാ സെക്രട്ടറി സെമീര്‍ ഹൈതമി സ്വാഗതം പറയുന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി. അബ്ദുള്‍ റഹ്മാന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ. ഖാസിം മുസ്‌ലിയാര്‍, ഖത്തര്‍ അബ്ദുല്ല ഹാജി, കെ.ടി.അബ്ദുല്ല ഫൈസി, കെ.സി. അബൂബക്കര്‍ ബാഖവി, ഷറഫുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല കുണ്ടൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. 11 മണിക്ക് സെഷന്‍ 1 വിദ്യാര്‍ത്ഥി ലക്ഷണം എന്ന വിഷയാവതരണം അഹമ്മദ് ഫൈസി വാഫി കക്കാട് നടത്തും. പ്രസീഡിയം സിദ്ദീഖ് ഫൈസി നദ്‌വി ചേരൂര്‍, അഷ്‌റഫ് ഫൈസി കോട്ടപ്പുറം, അബ്ദുള്‍ ഹമീദ് മദനി, എം.പി. മുഹമ്മദ് സഅദി, സെഷന്‍ 2 രണ്ട് മണിക്ക് അഹ്‌ലുസ്സുഫ്ഫയുടെ പിന്‍ഗാമികള്‍ എന്ന വിഷയത്തില്‍ അബൂബക്കര്‍ ഫൈസി മലയമ്മ ക്ലാസെടുക്കും. താജുദ്ദീന്‍ ദാരിമി പടന്ന പ്രസീഡിയം നിയന്ത്രിക്കും. ടി.എച്ച് അബ്ദുള്‍ ഖാദര്‍ ഫൈസി, അബ്ദുള്‍ ജബ്ബാര്‍ ഫൈസി പാണക്കാട്, അഷ്‌റഫ് മിസ്ബാഹി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Share.