എസ്.വൈ.എസ് 60 -ാം വാര്‍ഷികം : പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.

0

കാസര്‍കോട് : സമസ്ത കേരള സുന്നി യുവജനസംഘത്തിന്റെ 60-ാം വാര്‍ഷിക സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ സ്വാഗതസംഘം യോഗം തീരുമാനിച്ചു.

2014 ഫെബ്രുവരി 14,15, 16 എന്നീ തീയ്യതികളിലായി കാസര്‍കോട്, ചെര്‍ക്കള, ഇന്ദിരാനഗറില്‍ പ്രത്യേകം സജ്ജമാക്കുന്ന വാദി തൈ്വബയിലാണ് 60 -ാം വാര്‍ഷിക മഹാ സമ്മേളനം നടത്തുന്നത്. 40 -വര്‍ഷത്തിന് ശേഷമാണ് കേരളത്തിലെ ആധികാരിക മതപണ്ഡിത സഭയായ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനയായ സുന്നി യുവജനസംഘത്തിന്റെ ഐതിഹാസിക മഹാ സമ്മേളനം കാസര്‍കോട് വച്ച് നടക്കുന്നത്. ജില്ലാ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അബ്ബാസ് ഫൈസി പുത്തിഗെ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ എം.എ. ഖാസിം മുസ്ലിയാര്‍ അധ്യക്ഷം വഹിച്ച യോഗം ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി അഹമ്മദ് തെര്‍ളായി വിഷയാവതരണം നടത്തി. സയ്യിദ് ഹാദീ തങ്ങള്‍, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഖത്തര്‍ ഇബ്രാഹിം ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, അബ്ബാസ് ഫൈസി ചേരൂര്‍, പി.എസ് . ഇബ്രാഹിം ഫൈസി, എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് സെക്രട്ടറി ഇബ്രാഹിം ഫൈസി ജെടിയാര്‍,അബുബക്കര്‍ സാലുദ് നിസാമി, എന്‍.പി. അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍ , മുബാറക് ഹസൈനാര്‍ ഹാജി, ശാഫി ഹാജി കട്ടക്കാല്‍, താജുദ്ദീന്‍ ചെമ്പരിക്ക, ബദറുദ്ധീന്‍ ചെങ്കള, റഷീദ് ബെളിഞ്ചം, എസ്.പി സലാഹുദ്ദീന്‍, യു. സഹദ് ഹാജി, എം.എ ഖലീല്‍, ഹാരീസ് ദാരിമി ബെദിര തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ സംസാരിച്ചു.

Share.