നവോഥാനം അവകാശവാദം അപഹാസ്യം എസ്.വൈ.എസ്

0

photo (1) (855 x 455)

കാസര്‍ഗോഡ്:ഇസ്‌ലാമിക നവജാഗരണത്തിന് അദ്ധ്യാത്മിക ജ്ഞാനികളും മുസ്‌ലിം പണ്ഡിതന്മാരും കാണിച്ച നവോഥാന സം’രങ്ങളെ ഇടിച്ചു താഴ്ത്തി നവീന ചിന്തകളുടെ വക്താക്കളെയും മതനവീകരണ പ്രസ്ഥാനക്കാരേയും അവതരിപ്പിക്കുന്നത് അപഹാസ്യമാണെന്ന് എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി ഫ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. എസ്.വൈ.എസ് പൈതൃക യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സമൂഹം എന്ന നിലക്ക് സ്വാ’ാവികമായി വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാവുന്ന ജീര്‍ണതളില്‍ നിന്നും വിശ്വാസ വൈകല്യങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ ഓരോ കാലഘട്ടത്തിലും പരിഷ്‌കര്‍ത്താക്കള്‍ വന്നിട്ടുണ്ട്.അവരാണ് ഇസ്‌ലാമിക പ്രമാണങ്ങളുടെ പരിധികുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ട് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയവരാണ്. പ്രമാണങ്ങള്‍ക്ക് നിരക്കാത്തവ മുസ്‌ലിമിന് സ്വീകര്യമല്ല. അതാണ് പുത്തന്‍ പ്രസ്ഥാനക്കാരുടെ പിഴച്ച തചിന്തകള്‍ക്ക് സമൂഹത്തില്‍ ഇടം ല’ിക്കാതെ പോയത്. അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അധിനിവേശ കാലഘട്ടത്തിലെ ജ്വലിക്കുന്ന പോരാട്ടത്തിന് നേതൃത്വം നല്‍കിയ സൈനുദ്ദീന്‍ മഖ്ദൂം ഉമര്‍ഖാസിയും മമ്പുറം തങ്ങളും കോഴിക്കോട് ഖാസിമുഹമ്മദും ഈ നവോഥാന കണ്ണികളിലെ വിസ് മരിക്കാന്‍ കഴിയാത്ത വ്യക്തിത്വങ്ങളാണ്. അവരില്‍ നിന്ന് ല’ിച്ച ആരാധനകളും വിശ്വാസപൈതൃകങ്ങളുമാണ് കേരളത്തിലെ ബഹു’ൂരിപക്ഷം മുസ് ലിംകളും ഇന്ന് പിന്തുടരുന്നത്. അതില്‍ നിന്ന് വ്യതിചലിക്കുന്നവര്‍ അടയാളപ്പെടുന്നത് അംഗീകരിക്കാന്‍ മുസ്‌ലിമിന്ന് കഴിയില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാപന സമ്മേളനം പി.ബി അബ്ദുറസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയതങ്ങള്‍, ഹാജി കെ. മമ്മദ് ഫൈസി, കാളാവ് സൈദലവി മുസ്‌ലിയാര്‍, അഹ്മദ് തേര്‍ളായി, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, അബൂബക്കര്‍ ബാഖവി മലയമ്മ, സലീം ഫൈസി മട്ടന്നൂര്‍, ഇസ്മാഈല്‍ ഹാജി എടചേരി, സ്വലാഹുദ്ദീന്‍ ഫൈസി മട്ടന്നൂര്‍, ഇസ്മാഈല്‍ ഹാജി എടചേരി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, ഖാദര്‍ഫൈസി കുന്നുംപുറം, എം.എ ഖാസിം മുസ്‌ലിയാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എന്‍.പി സൈനുല്‍ ആബിദീന്‍ തങ്ങള്‍, സിദ്ദീഖ് ഫൈ—സി അമ്മിനിക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
സമാപന സന്ദേശ യാത്ര ഇന്നലെ കാസര്‍ഗോഡ് ജില്ലയില്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ചടഞ്ചാല്‍, നായാന്‍മാര്‍മൂല, ഉപ്പള തുടങ്ങീ വിവിധ സ്വീകരണ സ്ഥലങ്ങളിലായി ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി, കണ്ണൂര്‍ അബ്ദുല്ല, എം.കെ അലി മാസ്റ്റര്‍, എസ്.പി.സലാഹുദ്ദീന്‍, ഖത്തര്‍ ഇബ്രാഹീം ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, പി.വി. അബ്ദുറസാഖ് എം.എല്‍.എ, സയ്യിദ് പൂക്കോയ തങ്ങള്‍, മെട്രോ മുഹമ്മദാജി, മാണിയൂര്‍ അഹ്മദ്് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Share.