സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ

കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയാര്‍ജ്ജിച്ചിട്ടുള്ള പ്രശസ്തരായ സുന്നിപണ്ഡിത മഹത്തുക്കളുടെ കൂട്ടായ്മയാണ് ‘സമസ്ത’ എന്ന പേരില്‍ വിശ്രുതമായ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ. വ്യക്തിഗതമായ നേതൃത്വത്തില്‍നിന്നും സംഘടിത പ്രസ്ഥാനങ്ങളിലേക്കുള്ള ഒരു മൗലികമായ മാറ്റം കേരള മുസ്‌ലിംകള്‍ക്കിടയില്‍ പൊതുവെ ദൃശ്യമായത് 1921 ന് ശേഷമുള്ള കാലഘട്ടത്തിലാണ്. ഈ മാറിയ സാഹചര്യങ്ങളോട് പാരമ്പര്യത്തെ ഉയര്‍ത്തിപിടിച്ച പണ്ഡിതവരേണ്യര്‍ നടത്തിയ പ്രതികരണത്തിന്റെ ഫലമായാണ് സമസ്ത പിറവിയെടുക്കുന്നത്.
പശ്ചാത്യന്‍ നടപ്പുരീതികളിലുള്ള ആധുനികവല്‍ക്കരണ ശ്രമങ്ങള്‍ക്ക് വേഗം കൂടുന്നതും മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ് (1702 – 1793) ന്റെ നൂതന ആശയങ്ങളും റഷീദ് റിള (1865 – 1935)യുടെ സലഫിസവും മുഹമ്മദ് അബ്ദു(1814 – 1897)വിന്റെഇസ്‌ലാമിക ആധുനികതയും ജമാലുദ്ധീന്‍ അഫ്ഗാനി(1939-1997) യുടെ പാന്‍ ഇസ്‌ലാമിസവും ഉത്തരേന്ത്യയിലെ ത്വരീഖെ മുജഹീദിനെ പോലുള്ള നവ ലിബറല്‍ ചിന്താധാരകളും കേരള മുസ്‌ലിംകള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്നതും ഉഖ്‌റവിയായ ഉലമാഇനെ കര്‍മ്മനിര—തരാക്കി.
സീതി സാഹിബ്, കെ.എം. മൗലവി, ഇ.കെ. മൗലവി തുടങ്ങിയവരുടെ കീഴില്‍ 1922ല്‍ തിരുകൊച്ചി സംസ്ഥാനത്തെ കൊടുങ്ങല്ലൂരില്‍ രൂപീകൃതമായ നിസ്പക്ഷ സംഘം കേരള മുസ്‌ലിം ഐക്യ സംഘം വഴിയാണ് കേരളത്തില്‍ ആദ്യമായി പുത്തന്‍ വാദഗതികള്‍ പുറത്തുവരാന്‍ തുടങ്ങിയത്.
നിര്‍ണായക ഘട്ടത്തില്‍, കേരളത്തിലെ ഇസ്‌ലാമിക പാരമ്പര്യത്തെ സംരക്ഷിച്ചുനിര്‍ത്തേണ്ടതിന്റെയും പുതിയ വ്യാഖ്യാനങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്യേണ്ടതിന്റെയും അനിവാര്യത ഇവിടത്തെ സച്ചരിതരായ പണ്ഡിതന്‍മാര്‍ക്ക് ബോധ്യപ്പെട്ടു. ഇസ്‌ലാമിന്റെ തനതായ രൂപത്തെ പരിരക്ഷിച്ചുനിര്‍ത്താന്‍ ഒരു സംഘശക്തി രൂപീകരിക്കുന്നതിന്റെ ആവശ്യകതയെകുറിച്ച് പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തു. വഹാബി ആശയങ്ങള്‍ക്കെതിരെ ആദ്യമേ ശക്തമായ പ്രചരണവുമായി മുമ്പോട്ടു വന്ന മൗലാനാ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ചില പണ്ഡിതന്‍മാരോടൊപ്പം സൂഫി ശൈഖും പ്രമുഖ പണ്ഡിതനുമായിരുന്ന മര്‍ഹൂം വരക്കല്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാ അലവി മുല്ലക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇവ്വിഷയകമായി കൂടുതല്‍ ചര്‍ച്ചചെയ്ത് യുക്തമായ തീരുമാനങ്ങളെടുക്കാന്‍ പ്രധാന പണ്ഡിതന്‍മാരുടെ ഒരു യോഗം വിളിക്കാന്‍ തങ്ങള്‍ നിര്‍ദേശിച്ചു. 1925 ല്‍ പ്രമുഖ പണ്ഡിതന്‍മാരും സമുദായ നേതാക്കളും കോഴിക്കോട് വലിയ ജുമുഅമസ്ജിദില്‍ സമ്മേളിച്ചു. നീണ്ട ഗൗരവമേറിയ ചര്‍ച്ചകള്‍ക്കുശേഷം ഒരു പണ്ഡിത സ’യ്ക്ക് രൂപം കൊടുക്കുകയും ചെയ്തു. കെ.പി. മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍, പാറോല്‍ ഹുസൈന്‍ മൗലവി എന്നിവര്‍ യഥാക്രമം സംഘടനയുടെ പ്രസിഡണ്ട്, സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു.samastha flag
പുതുതായി രൂപംകൊണ്ട പണ്ഡിത സ’ ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ നിരവധി പ്ര’ാഷണ സദസ്സുകള്‍ സംഘടിപ്പിച്ചു. പ്രത്യേകിച്ച് പുത്തന്‍ പ്രസ്ഥാനക്കാര്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയിരുന്ന പ്രദേശങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ നടത്തുകയും ബിദഈ കക്ഷികളെക്കുറിച്ചും അവരുടെ നേതൃത്വത്തെക്കുറിച്ചും ബോധവാന്‍മാരായിരിക്കാന്‍ പൊതുജനസാമാന്യത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. പ്രസ്ഥാനത്തിന്റെ സന്ദേശം പള്ളികളിലും മറ്റു മതകേന്ദ്രങ്ങളിലും വിജ്ഞാന സേവകരായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പരമാവധി മതപണ്ഡിതന്‍മാരിലേക്കെത്തിക്കാന്‍ നേതാക്കള്‍ സംസ്ഥാനത്തുടനീളം യാത്ര നടത്തുകയുണ്ടായി.
1926 ജൂണ്‍ 26ന് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം സയ്യിദ് ശിഹാബുദ്ദീന്‍ ചെറുകുഞ്ഞിക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടുക്കുമുള്ള പ്രശസ്തരായ പണ്ഡിതന്‍മാര്‍ പങ്കെടുത്ത ഒരു മഹാസമ്മേളനം കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുകയുണ്ടായി. പ്രസ്തുത കണ്‍വെന്‍ഷനില്‍ നിലവിലുണ്ടായിരുന്ന പണ്ഡിതസ’യെ പുനഃസംഘടിപ്പിക്കുകയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന പേരില്‍ അതിന് സമ്പൂര്‍ണ്ണമായ സംഘടനാ രൂപം ആവിഷ്‌കരിക്കുകയും ചെയ്തു. വരക്കല്‍ ബാ അലവി മുല്ലക്കോയ തങ്ങളെ സമസ്തയുടെ പ്രഥമ പ്രസിഡന്റായി കണ്‍വെന്‍ഷന്‍ നാമനിര്‍ദ്ദേശം ചെയ്തു. പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, അബുല്‍ഹഖ് മുഹമ്മദ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, കെ.എം. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ.പി. മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രഥമ കമ്മിറ്റിയിലെ ഉപാധ്യക്ഷന്‍മാരായും പി.വി. മുഹമ്മദ് മുസ്‌ലിയാര്‍, പി.കെ. മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ സെക്രട്ടറിമാരായും തെരെഞ്ഞെടുക്കപ്പെട്ടു.
മുശാവറ
നിര്‍വാഹക സമിതിയടക്കമുള്ള സമസ്തയുടെ പരമോന്നത ‘രണസമിതിയാണ് മുശാവറ. ഇസ്‌ലാമിനെക്കുറിച്ചുള്ള അവഗാഹം, മതപരമായ സൂക്ഷ്മത, വിശ്വാസ്യത, അര്‍പ്പണബോധം തുടങ്ങിയ ഗുണങ്ങളെ അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുക്കപ്പെടുന്ന ഉന്നതരായ 40 പണ്ഡിതന്‍മാരാണ് മുശാവറയിലുള്ളത്. വ്യത്യസ്ത വിഷയങ്ങളില്‍ പണ്ഡിതോചിതമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തേടുന്നതിനായി ഖുര്‍ആനികാദ്ധ്യാപനങ്ങള്‍ക്കനുഗുണമായി വികസിപ്പിച്ചെടുത്തതാണ്, ഉപദേശം തേടുക എന്നര്‍ത്ഥം ദ്യോതിപ്പിക്കുന്ന ‘മുശാവറ’ എന്ന പദം. തുടക്കത്തില്‍, ഇസ്‌ലാമിനേയും മുസ്‌ലിംകളേയും സംബന്ധിക്കുന്ന ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കല്‍ സമസ്ത ഇടയ്ക്കിടെ മുശാവറ യോഗങ്ങള്‍ വിളിക്കുകയുണ്ടായി. നിരവധി വിഷയങ്ങളെ ആസ്പദീകരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ എല്ലാ മുശാവറ യോഗങ്ങളുടെയും പ്രധാന അജണ്ടയായിരുന്നു. പിന്നീട് മതവിഷയങ്ങളെക്കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ചോദ്യങ്ങള്‍ പരിശോധിക്കാനായി മുശാവറയില്‍ നിന്നുതന്നെ ഫത്‌വ കമ്മറ്റി എന്ന പേരില്‍ ഒരു പ്രത്യേക സമിതിയെ സമസ്ത ചുമതലപ്പെടുത്തി. ഇപ്പോള്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ പ്രസിഡണ്ടും ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയും, പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍ ട്രഷററുമാണ്.
സമസ്തയുടെ ലക്ഷ്യങ്ങള്‍
സമസ്തയുടെ ‘രണഘടനയനുസരിച്ച് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍:
1. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ യഥാര്‍ത്ഥ ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച് ഇസ്‌ലാമിക വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
2. അഹ്‌ലുസുന്നത്തിവല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളെയും അവരുടെ കുപ്രചരണങ്ങളെയും നിയമാനുസൃതമായി എതിര്‍ക്കുകയും ചെറുക്കുകയും ചെയ്യുക.
3. മുസ്‌ലിം സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുക.
4. മതവിദ്യാ’്യാസത്തിന് ഊന്നല്‍ കൊടുക്കുകയും മതവിശ്വാസത്തോടും മതസംസ്‌കാരത്തോടും കൈകോര്‍ത്തുപോകുന്ന മതേതര വിദ്യാ’്യാസത്തെ പ്രോത്സാഹിപ്പിക്കുകയും അതിനാവശ്യമായത് ചെയ്യുകയും ചെയ്യുക.
5. അന്ധവിശ്വാസങ്ങള്‍, അരാജകത്വം, അധാര്‍മികത, അനൈക്യം എന്നിവ തുടച്ചുനീക്കി മൊത്തത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുക.
സമ്മേളനങ്ങള്‍
1925 മുതല്‍ 1950 വരെ പൊതുസമ്മേളനങ്ങള്‍, ആശയസംവാദങ്ങള്‍, ചര്‍ച്ചാവേദികള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിലാണ് ‘സമസ്ത’ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. 1927നും 1944നുമിടയില്‍ വമ്പിച്ച ജനശ്രദ്ധയാകര്‍ഷിച്ച 15 വാര്‍ഷിക സമ്മേളനങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സംഘടിപ്പിച്ചു. കാര്യവട്ടത്ത് നടത്തിയ 16-ാമത് വാര്‍ഷിക സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അന്നുമുതലാണ് സമസ്ത എല്ലാ പ്രവര്‍ത്തനങ്ങളുടെയും പ്രമേയങ്ങളുടെയും തീരുമാനങ്ങളുടെയും റെക്കോര്‍ഡുകളും രജിസ്റ്ററുകളും ശാസ്ത്രീയമായി സംവിധാനിക്കാനും സൂക്ഷിക്കാനും തുടങ്ങിയത്.
അതിനുശേഷം പൊതുസമ്മേളനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 1950ഓടെ സംഘടന കേരളത്തില്‍ കൂടുതല്‍ വേരൂന്നുകയും ശക്തിപ്രാപിക്കുകയും ചെയ്തു. വ്യത്യസ്ത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനായി വിവിധ പോഷകസംഘടനകള്‍ രൂപീകരിക്കപ്പെട്ടു എന്നതാണ് ഇതിനുള്ള പ്രധാന കാരണം. തൊട്ടടുത്ത 40 വര്‍ഷത്തിനുള്ളില്‍ സമസ്ത 8 പൊതുസമ്മേളനങ്ങള്‍ കൂടി നടത്തി. കോഴിക്കോട് കടപ്പുറത്ത് നടന്ന 1985 ലെ 24-ാമത്തെയും 1996ലെ 25-ാമത്തെയും പൊതുസമ്മേളനങ്ങള്‍ വന്‍ജനസാഗരങ്ങളായിരുന്നു. ഈ രണ്ടു സമ്മേളനങ്ങള്‍, അവയ്ക്കു സാക്ഷികളായ അച്ചടക്കമുള്ള ജനസാഗരം, അവയുടെ പ്രമേയങ്ങള്‍, ചര്‍ച്ചാ വിഷയങ്ങള്‍, അതുളവാക്കിയ ജനശ്രദ്ധ ഇവയെല്ലാം പരക്കെ പ്രശംസിക്കപ്പെടുകയുണ്ടായി.
കാസര്‍കോഡ്, കോഴിക്കോട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ച് പ്രധാന നഗരങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിച്ച് ‘സമസ്ത’ 2002 ല്‍ അതിന്റെ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു. സമസ്ത വിവിധ കേന്ദ്രങ്ങളില്‍ ഉലമാ-ഉമറാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2012 ഫെബ്രുവരി 23 മുതല്‍ 26 കൂടിയ തിയ്യതികളില്‍ സമസ്ത 85-ാം വാര്‍ഷികം വന്‍ വിജയമായിരുന്നു.