SKSSF എന്ന പേരില്‍ പ്രശ്സ്ഥമായ സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്താനമാണ്. മുസ്‌ലീം വിദ്യാര്‍ത്ഥികളെ സമസ്തക്ക് കീഴില്‍ സംഘടിപ്പിക്കുകയും അവരെ ഉദാത്തമായ ദര്‍മനിഷ്ടയുള്ള ജീവിതത്തിലേക്ക് വഴി നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1989 ഫെബ്രുവരി 19നാണ് സമസ്ത നേതാക്കളുടെ ആഭിമുഖ്യത്തില്‍ ടഗടടഎ എന്ന വിദ്യാര്‍ത്ഥി സംഘടന സ്ഥാപിക്കപ്പെടുന്നത്. സമുദായത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും എസ്.കെ.എസ്.എഫ്. സജീവമായി ഇടപെടുകയും സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായ് പോരാടുകയും ചെയ്യുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സെന്ററും, ഇസ്ലാമിക് സാഹിത്യ അക്കാദമിയും ടഗടടഎ ന്റെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. മുസ്ലികളെ ഇസ്‌ലാമിക ജീവിതരീതിയില്‍ അകന്നുപോകാതെ കാത്തുസൂക്ഷിക്കാനായി ഇബാദ് എന്ന പേരില്‍ ഒരു പ്രബോധക സമിതിയും വിദ്യാഭ്യാസത്തിനും കരിയര്‍ ഗൈഡന്‍സിനും ഊന്നല്‍ കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ട്രന്റ് ടഗടടഎ ന്റെ മറ്റൊരു ഉപസമതിയാണ്.