കേരളത്തിലെ ആധികാരിക മതപണ്ഡിത സഭയാണല്ലോ സമസ്ത. സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കീഴ് ഘടകങ്ങളില്‍ ഏറ്റവും താഴെയുള്ളതും എന്നാല്‍ അംഗബലത്തില്‍ ഏറ്റവും വലുതുമായ സംഘടനയാണ് സമസ്ത കേരളാ സുന്നി ബാലവേദി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ വിദ്യാര്‍ത്ഥികളാണ് സംഘടനയുടെ അംഗങ്ങള്‍. ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിനാണ് മേല്‍ സംഘടനയുടെ നിയന്ത്രണം. 1993 ഡിസംബര്‍ 26ന് പാണക്കാട് ഉമര്‍ അലി ശിഹാബ് തങ്ങളും മര്‍ഹും കെ.ടി മാസുമിസ്‌ലിയാരും ചേര്‍ന്നാണ് സംഘടനയുടെ ആവശ്യതകത സമൂഹത്തിന്റെ മുമ്പില്‍ പറഞ്ഞതും അതിന് അസ്ഥിവാരം പണിതതും.